Advertisement

ബാഴ്‌സയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടായിരുന്നു; ഇന്റർ മിയാമിയുമായി കരാർ ഒപ്പിട്ടതിന് ശേഷം വെളിപ്പെടുത്തലുമായി ലയണൽ മെസി

June 8, 2023
Google News 3 minutes Read
Image of Lionel Messi

ബാഴ്‌സയിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടായിരുന്നതായി ലയണൽ മെസി. അമേരിക്കൻ ക്ലബ് ഇന്റർ മിയാമിയുമായി കരാർ ഒപ്പിട്ടതിന് ശേഷം സ്പാനിഷ് മാധ്യമങ്ങളായ മുണ്ടോ ഡിപാർട്ടീവോയോടും സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു മെസി. യൂറോപ്പിൽ നിന്നും ധാരാളം ഓഫറുകൾ വന്നിരുന്നു. പക്ഷെ, ബാഴ്സലോണ കാരണം അവയൊന്നും പരിഗണിച്ചില്ല. ബാഴ്സ ലീഗ് കിരീടം നേടിയപ്പോൾ താൻ സന്തോഷവാനായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. Lionel Messi’s interview explaning his MLS transfer

താൻ ബാഴ്‌സയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു. ക്ലബ്ബിന്റെ മുഖ്യ പരിശീലകൻ സാവി ഹെർണാണ്ടസിനോടും പ്രസിഡന്റ് ജോവാൻ ലാപോർട്ടയോടും ഈ ആശയം ചർച്ച ചെയ്തു. യാഥാർഥ്യത്തിൽ, ലപോർട്ടയുമായി ഒന്നോ രണ്ടോ തവണ മാത്രമേ സംസാരിച്ചിട്ടുള്ളു. ക്ലബ്ബിലേക്ക് തിരികെയെത്താനുള്ള സാധ്യതയെ പറ്റി സംസാരിച്ചത് കൂടുതലും സാവിയോടായിരുന്നു. എന്റെ മടങ്ങി വരവ് ടീമിന് ഗുണം ചെയ്യുമെന്ന് സാവി വിശ്വസിച്ചിരുന്നതും മെസി പറഞ്ഞു.

എന്നാൽ, ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധി തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാൻ മെസ്സിയെ പ്രേരിപ്പിച്ചു. കരാറൊപ്പിടാൻ ലീഗിന്റെ അനുമതി കിട്ടിയെങ്കിലും അത് യാഥാർഥ്യമാകുന്നതിന്, ക്ലബ് താരങ്ങളെ വിൽക്കുകയോ അവരുടെ ശമ്പളം കുറയ്ക്കുകയോ ചെയ്യണമെന്ന് അറിഞ്ഞു. രണ്ടു വർഷം മുൻപ് നടന്ന സംഭവങ്ങൾക്ക് ശേഷം വീണ്ടും ഇതേ സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ താൻ ആഗ്രഹിച്ചില്ലെന്ന് മെസി അറിയിച്ചു. അതിനാൽ തന്നെപ്പറ്റിയും കുടുംബത്തെ പറ്റിയും ചിന്തിച്ച ശേഷം വിഷയത്തിൽ സ്വയം ഒരു തീരുമാനടുത്തതായി മെസി കൂട്ടിച്ചേർത്തു. 2021-ൽ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം താരത്തിന് ബാഴ്സലോണ വിടേണ്ടതായി വന്നിരുന്നു. അന്ന് മാറ്റ് താരങ്ങൾ ക്ലബ് വിടുകയോ വേതനം വാൻ തോതിൽ വെട്ടി ചുരുക്കുകയോ ചെയ്താൽ മാത്രമേ മെസിയെ നിലനിർത്താൻ സാധിക്കുമായിരുന്നുള്ളൂ.

വീണ്ടും എനിക്ക് തിരിച്ചു പോകാൻ ആഗ്രഹമുണ്ടായിരുന്നു. വളരെ ആവേശത്തിലുമായിരുന്നു. എന്നാൽ, ഒരിക്കൽ ക്ലബ് വിടേണ്ടി വന്നതിലുണ്ടായ അനുഭവങ്ങളിലൂടെ വീണ്ടും കടന്നുപോകൻ ആഗ്രഹിച്ചില്ല. ഭാവി മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഭാവിയിൽ താൻ ഏറെ ഇഷ്ടപെടുന്ന ബാഴ്സലോയിലേക്ക് മടങ്ങി പോകണമെന്ന പ്രത്യാശ അദ്ദേഹം പങ്കു വെച്ചു. എപ്പോൾ, എന്ത്, എങ്ങനെ എന്നാണ് അറിയില്ല പക്ഷെ, ഒരു ദിവസം എനിക്ക് ബാഴ്‌സലോണയിൽ എന്തെങ്കിലും സംഭാവന നൽകും ക്ലബ്ബിനെ സഹായിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം, ഞാൻ എപ്പോഴും സൂചിപ്പിക്കുന്നതുപോലെ എനിക്കേറെ ഇഷ്ടമുള്ള ക്ലബാണിത്. ജോർഡി ആൽബ, സെർജിയോ ബുസ്കെറ്റ്സ്, ഇനിയേസ്റ്റ, സാവി എന്നിവരെ തനിക്ക് ക്ലബ്ബിൽ നിന്നും വിടവാങ്ങണം എന്ന് അദ്ദേഹം അറിയിച്ചു.

Read Also: ബാഴ്‌സയിലേക്കില്ല; ലയണല്‍ മെസി ഇന്റര്‍ മയാമിയിലേക്കെന്ന് റിപ്പോര്‍ട്ട്

പണത്തിന് വേണ്ടിയല്ല താൻ ഇന്റർ മിഅയുമായി കരാർ ഒപ്പിട്ടതെന്ന് അദ്ദേഹം അറിയിച്ചു. പണമുണ്ടാക്കാൻ ആണെങ്കിൽ തനിക്ക് അറേബ്യയിലോ മറ്റെവിടെയെങ്കിലുമോ പോയാൽ മതിയായിരുന്നു. പണത്തിന് വേണ്ടിയായിരുന്നേൽ അത് മതിയായിരുന്നു. പണം മുന്നിൽ കണ്ടല്ല, മറിച്ച് മറ്റ്‌ എവിടെയെങ്കിലും പോയി കളിക്കണം എന്നതായിരുന്നു തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: Lionel Messi’s interview explaning his MLS transfer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here