സഹോദരനെ മർദിച്ചത് ചോദ്യം ചെയ്തു; ഹെൽമറ്റ് കൊണ്ടു തലയ്ക്ക് അടിയേറ്റയാൾ മരിച്ചു

തിരുവനന്തപുരം വെള്ളറടയിൽ ഹെൽമറ്റ് കൊണ്ടു തലയ്ക്ക് അടിയേറ്റയാൾ മരിച്ചു. മലയിൻകാവ് സ്വദേശി ശാന്തകുമാർ (48) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ശാന്തകുമാറിന് മർദ്ദനമേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മർദ്ദിച്ച പ്രതി അക്കാനി മണിയനായി വെള്ളറട പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സഹോദരനെ മർദിച്ചത് ചോദ്യം ചെയ്യാൻ ചെന്നപ്പോഴായിരുന്നു ആക്രമണം. Man dies after being hit on the head by helmet
Story Highlights: Man dies after being hit on the head by helmet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here