പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി പൊലീസ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കോഴിക്കോട് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ ഷെമീർ ആണ് പിടിയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് കരടി ഷെമീർ എന്ന് വിളിക്കുന്ന പ്രതി കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. Minor girl was raped and made pregnant: Accused arrested
സുഹൃത്ത് മുഖേനെ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞു മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഒളിവിൽ പോയ പ്രതിയെ പഴുതടച്ച നീക്കത്തിലൂടെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. മുൻപ് കഞ്ചാവ് കേസിലും അടിപിടി കേസിലും ഷെമീർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കൊടുവള്ളി ഇൻസ്പെക്ടർ കെ പ്രജീഷ്, എസ്. ഐ അനൂപ് അരീക്കര, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത ഷെമീറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights: Minor girl was raped and made pregnant: Accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here