Advertisement

പത്തനംതിട്ടയില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

June 9, 2023
3 minutes Read
Dog that bit three people in Pathanamthitta diagnosed with rabies

പത്തനംതിട്ട പെരുന്നാട്ടില്‍ മൂന്ന് പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ലോട്ടറി വില്‍പ്പനക്കാരിയെ അടക്കം മൂന്ന് പേരെ കടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നിരുന്നു.(Dog that bit three people in Pathanamthitta diagnosed with rabies)

ഇന്ന് രാവിലെയാണ് പെരുനാട് ജംഗ്ഷനില്‍ ലോട്ടറി വില്പന നടത്തിയിരുന്ന ഉഷയെ തെരുവുനായ ആക്രമിച്ചത്. ഉഷയ്ക്ക് കഴുത്തിലും കാലിലും ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. ഇതിന് ശേഷമാണ് പ്രദേശത്ത് തന്നെയുള്ള രണ്ട് പേരെ കൂടി നായ ആക്രമിച്ചത്. ഉഷയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Read Also: എംഡിഎംഎയുമായി കൊലക്കേസ് പ്രതി പിടിയിൽ

മടുത്തുമൊഴി സ്വദേശി മറിയാമ്മയേയും ഇവരുടെ ചെറുമകളേയും ഇതേ നായ കടിച്ചിരുന്നു. പ്രദേശത്ത് വീടുകളില്‍ കെട്ടിയിട്ടിരുന്ന നായകളെയും തെരുവുനായ ആക്രമിച്ചതായി പ്രദേശവാസികള്‍ പറയുന്നു. ഇതിനുശേഷമാണ് നായയെ നാട്ടുകാര്‍ തല്ലിക്കൊന്നത്.

Story Highlights: Dog that bit three people in Pathanamthitta diagnosed with rabies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top