27 വർഷത്തിനു ശേഷം ലോകസുന്ദരി മത്സരം ഇന്ത്യയിൽ

27 വർഷത്തിനു ശേഷം 2023 ലെ ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. 71ാമതു ലോകസുന്ദരി മത്സരമാണ് ഇന്ത്യയിൽ വച്ചു നടക്കുന്നത്. നവംബറിലാണ് മത്സരം എന്നാണ് റിപ്പോർട്ട്. തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. 1996 ലാണു ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേത്വം വഹിച്ചത്. അത്തവണത്തെ ലോകസുന്ദരി കിരീടം റീത്ത ഫറിയയിലൂടെ ഇന്ത്യ കരസ്ഥമാക്കുകയും ചെയ്തു.
റീത്ത ഫാരിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000), പാർവതി ഓമനക്കുട്ടൻ (2008), മാനുഷി ചില്ലർ (2017) എന്നിവരാണു ഇന്ത്യയിലേക്കു ലോകകസുന്ദരി കിരീടം എത്തിച്ചത്.
ഒരുമാസം നീണ്ടുനിൽക്കുന്ന മത്സരത്തിൽ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികള്‍ പങ്കെടുക്കും. നിരവധി മത്സരങ്ങളാണു മത്സരാർഥികൾക്കായി കാത്തിരിക്കുന്നത്.

മിസ് വേൾഡ് ഓർഗനൈസേഷന്റേതിന് സമാനമായ മൂല്യങ്ങളുള്ള ഈ മനോഹര രാജ്യത്തുവച്ച് ലോകസുന്ദരി കിരീടം കൈമാറുന്നതിൽ വളരെ ആവേശത്തിലാണെന്നു നിലവിലെ ലോകസുന്ദരി കരലീന ബിയെലവ്സ്ക പറഞ്ഞു.
Story Highlights: Miss World 2023 pageant returns to India after 27 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here