അവധി ആഘോഷമാക്കി മോഹൻലാൽ; വിഡിയോ

നടൻ, നർത്തകൻ, ഗായകൻ എന്നിങ്ങനെയെല്ലാം മലയാളികളെ വിസ്മയിപ്പിച്ച താരമാണ് മോഹൻലാൽ. സിനിമയോടെന്നപോലെതന്നെ യാത്രകളെയും പ്രണയിക്കുന്ന മോഹൻലാലിൻറെ ഏറ്റവും പുതിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേനേടുന്നത്.
ദുബായിൽ അവധി ആഘോഷിക്കുകയാണ്താരം. വ്യവസായി എം എ യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് മോഹൻലാൽ ദുബായിയിൽ എത്തിയത്. സമീർ ഹംസയ്‌ക്കൊപ്പമാണ് മോഹൻലാൽ ദുബായിൽ യാത്ര ചെയ്യുന്നത്. യാത്രക്കിടെ വിഡിയോ പകർത്തുകയാണ് നടൻ. സമീർ ഹംസയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
മുൻപും മോഹൻലാലിൻറെ രസകരമായ വിഡിയോകൾ സമീർ ഹംസ പങ്കുവെച്ചിട്ടുണ്ട്. മോഹൻലാൽ ഒരു മികച്ച പാചക വിദഗ്ധനാണെന്ന് ആരാധകർ അറിഞ്ഞത് സമീർ ഹംസ പങ്കുവെച്ച വീഡിയോയിലൂടെയാണ്. അദ്ദേഹത്തിന്റെ വിവിധ പാചകങ്ങൾ ഒന്നിച്ചാക്കി ഒരു വിഡിയോ പങ്കുവെച്ചിരുന്നു.
ഇന്റർനാഷണൽ ഷെഫ് ദിനത്തിൽ ആയിരുന്നു അദ്ദേഹം വിഡിയോ പങ്കുവെച്ചത്. “ഈ അന്താരാഷ്ട്ര ഷെഫ് ദിനത്തിൽ ഞങ്ങളുടെ മാസ്ട്രോ എനിക്ക് പെട്ടെന്ന് പാചകം ചെയ്യാനുള്ള പാഠങ്ങൾ നൽകുന്നു” എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ.
Story Highlights: mohanlal and sameer hamsa dubai ride
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here