അബുദാബി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നാളെ സമാപിക്കും

മാർത്തോമ്മാ സഭയുടെ യുവജനപ്രസ്ഥാനമായ യുവജനസഖ്യത്തിന്റെ ശാഖയായ അബുദാബി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് നാളെ സമാപനം. ജൂൺ 11നു ഞായറാഴ്ച 11 മണിക്ക് മുസ്സഫ മാർത്തോമ്മാ ദേവാലയത്തിൽ നടക്കുന്ന സമാപന സമ്മേളനം ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും. സഞ്ചാരം എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോർജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. യുവജനസഖ്യം കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫിലിപ്പ് മാത്യു, മാർത്തോമ്മാ ഇടവക വികാരി റവ. ജിജു ജോസഫ്, സഹവികാരി റവ. അജിത് ഈപ്പൻ തോമസ്, ജനറൽ കൺവീനർ ജിനു രാജൻ എന്നിവർ പ്രസംഗിക്കും. Abu Dhabi Marthoma Yuvajana Sakhyam Golden Jubilee
ആദിവാസി സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നൽകുന്നത് ലക്ഷ്യമിട്ട് മാർത്തോമ്മാ സഭയുടെ ‘കാർഡ്’ എന്ന വികസനസമിതിയുമായി ചേർന്ന് പ്ലാപ്പള്ളി ആദിവാസി മേഖലയിൽ പ്രവർത്തനം ആരംഭിച്ചതായി സഖ്യം പ്രസിഡണ്ട് റവ. ജിജു ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാനസിക പിരിമുറുക്കം പോലെയുള്ള ആരോഗ്യ – മാനസിക പ്രശ്‍നങ്ങളിൽ തളരുന്നവർക്കു അത്താണിയായി പ്രവർത്തിക്കുന്നതിന് സഹായകരമായ നടപടികൾക്കായി പുനലൂരിലെ മാർത്തോമ്മാ ദയറയുമായി സഹകരിച്ചുള്ള പദ്ധതിക്കും ധ്യാനകേന്ദ്ര നിർമ്മിതിക്കും ജൂബിലി വർഷത്തിൽ തുടക്കമായി.
മാർത്തോമ്മാ സഭയിലെ തന്നെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ അബുദാബി മാർത്തോമ്മാ യുവജനസഖ്യം 500-ൽ പരം അംഗങ്ങൾ ഉള്ള യുവജനസംഘടനയാണ്. കഴിഞ്ഞ 10 വർഷമായി മാർത്തോമ്മാ സഭയിലെ തന്നെ ഏറ്റവും മികച്ച ശാഖയായി തിരഞ്ഞെടുക്കപ്പെട്ടത് യുവജനസഖ്യം നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.
രക്തദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, ലേബർ ക്യാമ്പ് മിനിസ്ട്രി, നിർധനരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായം, ക്യാൻസർ കെയർ, മിഷൻ ഫീൽഡ് പ്രവർത്തനങ്ങൾ, ഭവന നിർമ്മാണ സഹായം തുടങ്ങിയ മേഖലകളിലും യുവജനസഖ്യം മികവാർന്ന പരിപാടികളാണ് തുടരുന്നത്. ജൂബിലിയുടെ ഭാഗമായി നിരവധി കല സാസ്‌കാരിക പരിപാടികളും എക്യൂമിനിക്കൽ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
Read Also: യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സമയം മാറ്റുന്നു? പ്രചാരണം തള്ളി അധികൃതര്‍
റവ. അജിത് ഈപ്പൻ തോമസ്, റവ. ഫിലിപ്പ് മാത്യു, ജനറൽ കൺവീനർ ജിനു രാജൻ, പബ്ലിസിറ്റി കമ്മറ്റി കൺവീനർ ജെറിൻ ജേക്കബ് കുര്യൻ, വൈസ് പ്രസിഡന്റ് രെഞ്ചു വർഗീസ്, സെക്രട്ടറി അനിൽ ബേബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Story Highlights: Abu Dhabi Marthoma Yuvajana Sakhyam Golden Jubilee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here