തുര്‍ക്കി ഭൂകമ്പത്തിലെ രക്ഷാപ്രവര്‍ത്തനം; ജൂലിക്കും കൂട്ടുകാരിക്കും ആദരവ്

വന്‍ നാശനഷ്ടം വിതച്ച തുര്‍ക്കിയിലെ ഭൂകമ്പത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച നായകള്‍ക്ക് ആദരവ്. തുര്‍ക്കി ഭൂകമ്പത്തില്‍ മണ്ണിനടിയില്‍പ്പെട്ട പെണ്‍കുട്ടിയെ കണ്ടെത്താന്‍ എന്‍ഡിആര്‍എഫിലെ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച ആറ് വയസുകാരിയായ ജൂലിയെയും റോമിയോയെയുമാണ് പ്രശംസാ സര്‍ട്ടിഫിക്കറ്റ് നല്‍കിആദരിച്ചത്.(Dog Awarded for helping Turkey earthquake rescue team)
ഫെബ്രുവരി 6 ന് തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ‘ഓപ്പറേഷന്‍ ദോസ്തിന്റെ’ ഭാഗമായി അയച്ച എന്‍ഡിആര്‍എഫ് ടീമിന്റെ ഭാഗമായിരുന്നു ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ജൂലിയും റോമിയോയും.
#Rescuer #Julie,
— NDRF 🇮🇳 (@NDRFHQ) June 9, 2023
NDRF's life saver rescue canine; awarded with Director General's Commendation Roll for excellent Search & Rescue work during #OpDost in Türkiye.#SavingLivesAndBeyond 🇮🇳@AtulKarwal @PIBHomeAffairs@PIB_India@ANI pic.twitter.com/KshhgsroS6
രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനാണ് ജൂലിക്കും റോമിയോയ്ക്കും പ്രശംസാപത്രം ലഭിച്ചത്. ഭൂകമ്പത്തിനിടെ ഇടിഞ്ഞുവീണ ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിയ ആറുവയസുകാരിയായ ബെറിന്‍ എന്ന പെണ്‍കുട്ടിയെ കണ്ടെത്താന്‍ ആദ്യം രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് എഴുപത് മണിക്കൂര്‍ നീണ്ട അനിശ്ചിതത്വം മാറ്റാന്‍ എന്‍ഡിആര്‍എഫ് സംഘത്തിന് തുണയായത് ജൂലിയും കൂട്ടുകാരിയായ റോമിയോ എന്ന നായയുമാണ്. നിലവില്‍ കൊല്‍ക്കത്തയില്‍ എന്‍ഡിആര്‍എഫിന്റെ സംഘത്തിനൊപ്പമാണ് ജൂലി.
Story Highlights: Dog Awarded for helping Turkey earthquake rescue team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here