Advertisement

ബസും ട്രെയിനും മാത്രമല്ല, വിമാനത്തിലും ഡബിള്‍ ഡെക്കര്‍ ആയാലോ?

June 10, 2023
Google News 2 minutes Read
Double decker plane model from Germany

ബസുകളിലുള്‍പ്പെടെ നിരവധി വാഹനങ്ങളില്‍ ഇന്ന് ഡബിള്‍ ഡെക്കര്‍ സംവിധാനമുണ്ട്. ട്രെയിനുകളിലടക്കം ഇത്തരം ഡബിള്‍ ഡെക്കറുകള്‍ കാലം മാറുന്നതിനനുസരിച്ച് വരുന്നുണ്ടെങ്കിലും വിമാനത്തിന്റെ കാര്യത്തില്‍ ഇത് സാധ്യമാണോ? ആണെന്ന് തെളിയിക്കുകയാണ് ജര്‍മനിയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മാത്രം.(Double decker plane model from Germany)

ജര്‍മനിയില്‍ നടന്ന എയര്‍ക്രാഫ്റ്റ് എക്‌സ്‌പോയിലാണ് അലജാന്‍ഡ്രോ ന്യുനെസ് വിസെന്റെ രൂപകല്‍പ്പന ചെയ്ത ഈ ഡബിള്‍ ഡെക്കര്‍ വിമാനത്തിന്റെ മാതൃക പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിമാനത്തിന്റെ മാതൃക സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സമ്മിശ്ര അഭിപ്രായങ്ങളാണ് വരുന്നത്. വിമാനത്തില്‍ ഡബിള്‍ ഡെക്കര്‍ സംവിധാനം ഒരുക്കുന്നത് തീരെ സുരക്ഷിതമായിരിക്കില്ലെന്നും ഇത് ജീവന് അപകടമാകുമെന്നുമാണ് പലരുടെയും വിമര്‍ശനം.

അടിയന്തര ഘട്ടങ്ങളില്‍ ഈ സംവിധാനം ഒരിക്കലും പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല, എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ജീവന് ഭീഷണിയാകുന്നതാണ് ഈ സീറ്റിങ് രീതി. വിമാനത്തിന് തീ പിടിക്കുകയോ പുക വരികയോ മറ്റോ ഉണ്ടാകുമ്പോള്‍ യാത്രക്കാരെ ഒഴിപ്പിക്കാനുള്ള പരമാവധി സമയം 90 സെക്കന്റ് മാത്രമാണ്. ഇത്തരം അസംബന്ധം നടപ്പിലാക്കരുതെന്നും ഉപയോക്താക്കള്‍ പറയുന്നു. അതേസമയം വിമാനത്തിലെ ഡബിള്‍ ഡെക്കര്‍ ഒരു മാതൃക മാത്രമായി കണ്ടാല്‍ മതിയെന്നാണ് ചിലരുടെ അഭിപ്രായം.

Story Highlights: Double decker plane model from Germany

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here