തൃശ്ശൂരിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാക്കൾ; യുവാക്കൾ മദ്യലഹരിലായിരുന്നു എന്ന് നാട്ടുകാർ

തൃശ്ശൂരിൽ കാട്ടാനയെ പ്രകോപിപ്പിച്ച് യുവാക്കൾ. ഇന്നലെ വെറ്റിലപ്പാറ പതിനേഴാം ഡിവിഷനിലാണ് കാട്ടാനക്ക് നേരെ യുവാക്കളുടെ പരാക്രമം ഉണ്ടായത്. കൂട്ടു കൊമ്പൻ എന്ന ഒറ്റയാന് നേരെയായിരുന്നു യുവാക്കളുടെ പ്രകോപനം. അവയവ കണ്ടതും ഇവർ വനത്തിലേക്ക് നടന്നു കയറുകയായിരുന്നു. നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ലംഘിച്ചാണ് കാട്ടാനയ്ക്ക് അരികിലെത്തി ഇവർ പ്രകോപനം നടത്തിയത്. പ്രകോപനത്തെ തുടർന്ന് ആന യുവാക്കളെ ആക്രമിക്കാൻ ഒരുങ്ങി. Youths Provoke Wild Elephant in Thrissur
Read Also: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ; നിരീക്ഷണം തുടർന്ന് തമിഴ്നാട് വനംവകുപ്പ്
പ്രദേശത്തുണ്ടായിരുന്ന വന്യജീവി ഫോട്ടോഗ്രാഫർ ഹരിപ്രസാദാണ് യുവാക്കളെ രക്ഷിച്ചത്. യുവാക്കൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അതിരപ്പള്ളി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർക്കും വാഴച്ചാൽ ഡി എഫ് ഒ ക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
Story Highlights: Youths Provoke Wild Elephant in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here