യുവേഫ ചാമ്പ്യൻസ് ലീഗ്; മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇൻ്റർ മിലനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം സ്വന്തമാക്കി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. മധ്യനിര താരം റോഡ്രിയാണ് വിജയ ഗോൾ നേടിയത്. ( Champions League 2023 Final Manchester City beat Inter Milan ).
മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്. ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്നാം കിരീടമാണിത്. നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ് എ കപ്പ് കിരീടങ്ങളും അവർ സ്വന്തമാക്കിയിരുന്നു.
Read Also: യൂറോ 2024-ൽ നിന്ന് റഷ്യയെ ഒഴിവാക്കിയതായി യുവേഫ
പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷം കഴിഞ്ഞ ആഴ്ച എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് കിരീടം ഉയർത്തിക്കൊണ്ടായിരുന്നു ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ സിറ്റി എത്തിയത്. യുവേഫ ചാമ്പ്യൻസ് ലീഗിലെ നാലാം കിരീടമെന്ന ഇന്റർ മിലന്റെ സ്വപ്നമാണ് ഇതോടെ തകർന്നത്.
Story Highlights: Champions League 2023 Final Manchester City beat Inter Milan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here