രാധാസ് സോപ്പ് കഴിക്കുന്ന, ടോയ്ലറ്റിലെ വെള്ളം കുടിക്കുന്ന കാടിന്റെ മക്കൾ; ബാംബു ബോയ്സിലെ വിവാദ രംഗത്തെ ന്യായീകരിച്ച് രാമസിംഹൻ

കാടിന്റെ മക്കൾ രാധാസ് സോപ്പ് കഴിക്കുകയും, ടോയിലറ്റിലെ വെള്ളം കുടിക്കുകയും ചെയ്യുന്ന ബാംബു ബോയ്സിലെ വിവാദ രംഗത്തെ ന്യായീകരിച്ച് സംവിധായകൻ രാമസിംഹൻ. ട്വൻ്റിഫോറിൻ്റെ ജനകീയ കോടതിയിൽ നടത്തിയ പരാമർശത്തിലാണ് അദ്ദേഹം വിവാദ രംഗത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. വിശക്കുമ്പോൾ രാധാസ് സോപ്പ് കഴിക്കുന്നവരായും ദാഹിക്കുമ്പോൾ ടോയിലറ്റിലെ വെള്ളം കുടിക്കുന്നവരായുമാണ് ആദിവാസികളെ ഈ സിനിമയിൽ ചിത്രീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായാണ് രാമസിംഹൻ പ്രതികരിച്ചത്. ( controversy scene in Bamboo Boys Ramasimhan response 24 Janakeeya kodathi ).
ആൻഡമാൻ ദ്വീപിലേക്ക് പോയ സുഹൃത്തുക്കൾ അവരുടെ അനുഭവങ്ങൾ വിശദീകരിച്ചപ്പോൾ അതിൽ നിന്നുണ്ടാക്കിയ സബ്ജക്റ്റാണ് ബാംബു ബോയ്സ് എന്ന സിനിമയിലുള്ളതെന്ന് രാമസിംഹൻ വിശദീകരിച്ചു. പുറം ലോകം കണ്ടിട്ടില്ലാത്ത ട്രൈബ്സിന്റെ ജീവിതമാണ് അതിൽ കാണിക്കുന്നത്. അതിൽ പണിയ, കുറുമ്പ, കുറിച്യ വിഭാഗങ്ങളെയൊന്നുമല്ല കാണിച്ചത്. അതൊരു സാങ്കൽപ്പിക കഥയായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. അതിൽ ഒരു വിഭാഗക്കാരെയും മോശമായി ചിത്രീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഒരു കുറ്റബോധവുമില്ലെന്നും ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പുഴ മുതൽ പുഴ വരെ എന്ന സിനിമ ഒന്നരക്കോടി രൂപയ്ക്കാണ് തീർത്തത്. 106 തീയറ്ററുകളിൽ സിനിമ റിലീസായി. ഇനി ഹിന്ദി റിലീസുണ്ട്. അതുകഴിഞ്ഞ് ഒടിടി റിലീസാണ്. സാമ്പത്തിക മെച്ചമുണ്ടായിട്ടുണ്ടെന്നും രാമസിംഹൻ ട്വൻ്റിഫോറിൻ്റെ ജനകീയ കോടതിയിൽ പ്രതികരിച്ചു.
Story Highlights: controversy scene in Bamboo Boys Ramasimhan response 24 Janakeeya kodathi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here