Advertisement

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചന നടത്തിയത് ആര്‍ക്കിയോളജി വിഭാഗം മേധാവി; പി.എം ആര്‍ഷോ 24നോട്

June 11, 2023
1 minute Read
PM Arsho about mark list controversy

മഹാരാജാസ് കോളജ് മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍ക്കിയോളജി വിഭാഗം മേധാവിയെന്ന് പി എം ആര്‍ഷോ ട്വന്റിഫോറിനോട്. മാര്‍ക്ക് ലിസ്റ്റ് വീഴ്ചയെങ്കില്‍ എന്തുകൊണ്ട് അപ്ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ല. ആര്‍ക്കിയോളജി വിഭാഗം മേധാവി വിനോദ് കുമാറിനെതിരെ സമാന വിഷയത്തില്‍ പരാതിയുണ്ട്. വിനോദ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പി എം ആര്‍ഷോ 24നോട് പറഞ്ഞു.

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നല്‍കിയത് വ്യക്തിപരമായ കേസല്ലെന്നും പി എം ആര്‍ഷോ വ്യക്തമാക്കി. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മഹാരാജാസ് കോളജ് അധ്യാപകന്‍ വിനോദ് കുമാറാണ് ഒന്നാം പ്രതി. തെറ്റായ റിസള്‍ട്ട് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകന്‍ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിന്‍സിപ്പല്‍ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറില്‍ പറയുന്നു.

Read Also: ആർഷോക്കെതിരെ ഗൂഢാലോചന നടത്തിയത് അധ്യാപകർ; എഫ്ഐആർ പുറത്തുവിട്ട് പൊലീസ്

ആദ്യ രണ്ടുപ്രതികള്‍ ഗൂഢാലോചന നടത്തി പരാതിക്കാരനെ സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറില്‍ കുറ്റം ചുമത്തിയിട്ടുണ്ട്. പരീക്ഷ ജയിച്ചെന്ന തെറ്റായ റിസല്‍റ്റ് തയാറാക്കിയെന്നും അധ്യാപകര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

Story Highlights: PM Arsho about mark list controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top