വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലിൽ, നാല് തവണ ജേതാക്കളായ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ആദ്യമായാണ് ഇന്ത്യ ജൂനിയർ വനിതാ ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്.
The winning moments ✨️
— Hockey India (@TheHockeyIndia) June 11, 2023
Here a glimpse of the winning moments after the victory in the Final of Women's Junior Asia Cup 2023.#HockeyIndia #IndiaKaGame #AsiaCup2023 pic.twitter.com/ZJSwVI80iH
22ആം മിനിട്ടിൽ ഇന്ത്യയാണ് ആദ്യം സ്കോർ ചെയ്തത്. പെനാൽറ്റി കോർണറിൽ നിന്ന് അന്നുവാണ് ഇന്ത്യക്കായി സ്കോർ ചെയ്തത്. എന്നാൽ, മൂന്ന് മിനിട്ടുകൾക്കകം ദക്ഷിണ കൊറിയ സമനില പിടിച്ചു. പാർക്ക് സിയോ യോൻ ആണ് ദക്ഷിണ കൊറിയക്കായി സ്കോർ ചെയ്തത്. എന്നാൽ, 41ആം മിനിട്ടിൽ നീലത്തിലൂടെ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ഈ ലീഡ് സംരക്ഷിച്ചാണ് ഇന്ത്യ വിജയം കുറിച്ചത്.
Story Highlights: womens junior asia cup india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here