Advertisement

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗം; ഇഡി അന്വേഷണം വേണമെന്ന ഹർജി മടക്കി ഹൈക്കോടതി

June 12, 2023
Google News 2 minutes Read
cmdrf ed probe petiton dismissed by kerala hc

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗവുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം വേണമെന്ന ഹർജി മടക്കി ഹൈക്കോടതി. മതിയായ രേഖകൾ ഇല്ലെന്ന കാരണത്താലാണ് നടപടി. ( cmdrf ed probe petiton dismissed by kerala hc )

രേഖകൾ സഹിതം ഹർജി വീണ്ടും സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച ഹർജി അംഗീകരിക്കാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് നിലപാടെടുത്തു. പത്രവാർത്തകൾക്ക് എന്ത് ആധികാരികതയെന്നും ഹൈക്കോടതി ഹർജിക്കാരനോട് ആരാഞ്ഞു.

യഥാർത്ഥ രേഖകൾ സഹിതം ഹർജി വീണ്ടും സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉഴവൂർ വിജയനുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നിധി വിതരണത്തിലാണ് ഹർജി.

Story Highlights: cmdrf ed probe petiton dismissed by kerala hc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here