അങ്കമാലിയിലെ വീട്ടുമുറ്റത്ത് ഈന്തപ്പന തോട്ടം തീർത്ത് പ്രവാസി

സ്വന്തം വീട്ടുമുറ്റത്ത് ഈന്തപ്പന തോട്ടം തീർത്ത ഒരു പ്രവാസിയെ പരിചയപ്പെടാം. അങ്കമാലി സ്വദേശി അനൂപ് ഗോപാലാണ് ഈന്തപ്പന തോട്ടം തീർത്തിരിക്കുന്നത്. മൂന്ന് വർഷം മുമ്പ് നട്ടുപിടിപ്പിച്ച പനകളിൽ ഈന്തപ്പഴം പഴത്തുതുടങ്ങിയതോടെ അങ്കമാലികാർക്ക് ഒരു കൗതുക കാഴ്ചയായി മാറിയിരിക്കുകയാണ്. ( dates tree in angamaly home )
കേരളത്തിൽ പലയിടത്തും ഈന്തപ്പനകൾ നട്ടിട്ടുണ്ടെങ്കിലും കായ്ഫലംഉണ്ടാകാറില്ല. അറബി നാട്ടിൽ വളരുന്ന ഈന്തപ്പന നാട്ടിൽ വേരുപിടിക്കുമോ എന്ന ആശങ്ക അനൂപിനുണ്ടായിരുന്നു. എങ്കിലും അങ്കമാലി വേങ്ങൂരിൽ പുതുതായി വീട് വെച്ചപ്പോൾ മുറ്റത്ത് അഞ്ച് ഈന്തപ്പനയും നട്ടു. രാജസ്ഥാനിൽ നിന്നുമാണ് പനതൈകൾ വാങ്ങിയത്. മുറ്റത്ത് ഈന്തപ്പന തോട്ടം ഉയർന്നതോടെ വീടിന്റെ മാറ്റും കൂടി.
രണ്ട് പനകളാണ് ഇപ്പാേൾ കായ്ച്ചിട്ടുള്ളത്. ഈന്തപ്പഴം കായ്ച്ചു നിൽക്കുന്നത് കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. മസ്‌ക്കറ്റിൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ് അനൂപ്. 10 വർഷമായി മസ്‌ക്കറ്റിൽ ജോലി നോക്കുന്നു. ഭാര്യ അശ്വതിയും മറ്റു കുടുംബാംഗങ്ങളുമാണ് ഈന്തപ്പനകളുടെ പരിചാരകർ.
Story Highlights: dates tree in angamaly home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here