തെരുവ് നായ ശല്യം അലട്ടാത്ത സർക്കാർ വിദ്യാലയം; നാടിന് മാതൃകയായി ശ്രീകാര്യം ഗവൺമെന്റ് ഹൈ സ്കൂൾ

തെരുവ് നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ കാലഘട്ടത്തിൽ നാടിനാകെ മാതൃകയാവുകയാണ് തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്കൂൾ. തെരുവ് നായ ശല്യം അലട്ടാത്ത സർക്കാർ വിദ്യാലയമെന്ന നേട്ടമാണ് ശ്രീകാര്യം ഗവണ്മെന്റ് ഹൈ സ്കൂൾ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വർഷം മുമ്പുവരെ ഇതല്ലായിരുന്നു സ്കൂളിന്റെ അവസ്ഥ. ( How Srikariyam Government High School solved its stray dog problem ).
ഭക്ഷ്യ മാലിന്യങ്ങൾ സൗരോർജം ഉപയോഗിച്ച് സംസ്കരിക്കാനുള്ള നൂതന സംവിധാനമാണ് ആദ്യം സ്കൂളിൽ നടപ്പാക്കിയത്. ഈ സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ തന്നെയാണ് ഭക്ഷ്യ മാലിന്യങ്ങൾ ജൈവവളമാക്കി മാറ്റുന്നത്. ഭക്ഷ്യ മാലിന്യങ്ങൾ ഇല്ലാതായതോടെ ഇവിടത്തെ തെരുവ് നായശല്യവും മാറി. എല്ലാ സ്കൂളുകളിലും ഇത്തരം നൂതന സംവിധാനം ഏർപ്പാടാക്കണമെന്നാണ് ഇവിടത്തെ പ്രധാന അദ്ധ്യാപിക പറയുന്നത്.
ഇക്കാര്യത്തിൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും മാതൃകയാവുകയാണ് ശ്രീകാര്യം ഗവണ്മെന്റ് ഹൈ സ്കൂൾ. ഈ സ്കൂളിലെ കുട്ടികൾ അനുഭവിക്കുന്ന സുരക്ഷിതത്വം കേരളത്തിലെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. കണ്ണൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിഹാൽ എന്ന കുട്ടി മരിക്കാനിടയായ പശ്ചാത്തലത്തിൽ ഈ സ്കൂളിന്റെ നേട്ടത്തിന് വലിയ പ്രാധാന്യമുണ്ട്. ഓട്ടിസം ബാധിച്ച്, സംസാരശേഷി കുറഞ്ഞ കുട്ടിയെയാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് ഇന്നലെ മരിച്ചനിലയിൽ കണ്ടെത്തിയത്.
Story Highlights: How Srikariyam Government High School solved its stray dog problem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here