വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ആരാകും ആ ഭാഗ്യവാനെന്നറിയാൻ മണിക്കൂറുകൾ മാത്രം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയാണ് ലഭിക്കുക. വിൻ വിൻ ലോട്ടറിയിലൂടെ 9 സമ്മാനങ്ങളാണ് ലഭിക്കുക. ( win win lottery result June 12 )
കേരള ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ് സൈറ്റുകളിലൂടെ ( https://www.keralalotteryresult.net/ , http://www.keralalotteries.com) ഫലം അറിയാൻ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് ടിക്കറ്റ് വില.
5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർ, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവൺമെന്റ് ലോട്ടറി ഓഫീസിലോ എത്തണം.
Story Highlights: win win lottery result June 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here