ആറ് മാസത്തോളം ബഹിരാകാശത്ത്; ശേഷം യാത്രികരുടെ തലച്ചോറിന് സംഭവിക്കുന്നത് നിരവധി മാറ്റങ്ങള്‍; സുപ്രധാന കണ്ടെത്തലുമായി പഠനം

ഭൂമിയിലെ മനുഷ്യരുടെ സാമൂഹ്യവും ശാരീരികവും മാനസികവുമായ നിലനില്‍പ്പിന് നിരവധി വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ബഹിരാകാശത്തിലെ താമസം. ബഹിരാകാശ ദൗത്യങ്ങള്‍ അതിലുള്‍പ്പെട്ട മനുഷ്യരുടെ ശരീരത്തിലും മനസിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ബഹിരാകാശ യാത്രികരുടെ തലച്ചോറിന് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുക എന്ന് നിരീക്ഷിച്ച് ചില സുപ്രധാന കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് നാസയുടെ സഹായത്തോടെയുള്ള ഒരു ഗവേഷണം. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേര്‍ണലില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ളോറിഡ ന്യൂറോസന്റിസ്റ്റ് ഹീതര്‍ മക്ഗ്രിഗൊര്‍ ഉള്‍പ്പെട്ട പഠനസംഘം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ബഹിരാകാശയാത്രകള്‍ മനുഷ്യന്റെ തലച്ചോറിലുണ്ടാക്കുന്ന സുപ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകളുള്ളത്. (cientists document how space travel messes with the human brain)
ശരാശരി ആറ് മാസം ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ള 30 ആസ്‌ട്രോനട്‌സിന്റെ തലച്ചോറിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിച്ചാണ് പഠനം നടന്നത്. തലച്ചോര്‍ സെറിബ്രോസ്‌പൈനല്‍ ദ്രവങ്ങള്‍ സൂക്ഷിക്കുന്ന സെറിബ്രല്‍ വെന്‍ട്രിക്കിളുകള്‍ ബഹിരാകാശ യാത്രയുടെ ഭാഗമായി വികസിക്കുമെന്ന് സ്‌കാനിംഗ് റിപ്പോര്‍ട്ടുകളിലൂടെ പഠനസംഘം മനസിലാക്കി.
സെറിബ്രല്‍ വെന്‍ട്രിക്കിളുകള്‍ ഒരുപാട് വികസിക്കുന്നത് തലച്ചോറിലുള്ള മറ്റ് ചില കോശങ്ങള്‍ മുറുകുന്നതിനും ചുരുങ്ങുന്നതിനും കാരണമാകുന്നു. ഗുരുത്വാകര്‍ഷണം മൂലം ദ്രവങ്ങള്‍ താഴേക്ക് ഒഴുകുന്നത് കൃത്യമായി ശരീരത്തിലെ വാല്‍വുകള്‍ തടയുന്നുണ്ട്. എന്നാല്‍ ഗുരുത്വാകര്‍ഷണം ഇല്ലാത്തിടങ്ങളില്‍ ദ്രവങ്ങള്‍ തലച്ചോറില്‍ തന്നെ കെട്ടിക്കിടന്ന് സമ്മര്‍ദമുണ്ടാക്കുന്ന ഒരു അവസ്ഥയും ഉണ്ടാകും. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്. കൂടാതെ മസില്‍ അട്രോഫി, ബാലന്‍സ് നഷ്ടമാകുക മുതലായ അവസ്ഥകളും ബഹിരാകാശ യാത്രയുടെ ഫലമായി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
Story Highlights: Scientists document how space travel messes with the human brain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here