Advertisement

ഇടിമിന്നല്‍ ഉള്ള ദിവസങ്ങളില്‍ കടുത്ത തലവേദന വരാറുണ്ടോ? കാരണങ്ങളും പരിഹാരങ്ങളും ഇവയാണ്

June 13, 2023
2 minutes Read
Why you might get headaches before a thunderstorm

മാനത്ത് ഇടിമിന്നല്‍ കാണുമ്പോള്‍ തന്നെ തലയുടെ ഇരുവശങ്ങളിലും കടുത്ത വേദന അനുഭവപ്പെടുന്നവരാണോ നിങ്ങള്‍? കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുമെങ്കിലും ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. ഇടിയും മിന്നലുമുള്ള ദിവസം വരുന്ന ഈ തലവേദനയെ സംബന്ധിച്ച ശാസ്ത്രീയ വിശദീകരണവും ഇത് വരാതിരിക്കാനുള്ള മുന്‍കരുതലുകളും എന്തൊക്കെയെന്ന് പരിശോധിക്കാം. (Why you might get headaches before a thunderstorm)

കാലാവസ്ഥാ വ്യതിയാനം, ശബ്ദം, പ്രകാശം മുതലായവ മൈഗ്രേന്‍ ഉള്‍പ്പെടെയുള്ളവ വരാന്‍ കാരണമാകാറുണ്ട്. ഇടിമിന്നലുള്ള സമയത്ത് തണുത്ത വായുവും ചൂടുള്ള വായുവും തമ്മില്‍ കൂട്ടിയിടിക്കുന്നത് വലിയ രീതിയിലുള്ള മര്‍ദ വ്യത്യാസം ഉണ്ടാക്കുന്നുണ്ട്. അന്തരീക്ഷ മര്‍ദത്തിലെ ഈ വ്യത്യാസം മൈഗ്രേന്‍, ടെന്‍ഷന്‍ ടൈപ്പ് തലവേദന, സൈനസ് തലവേദന എന്നിവ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. മിന്നലുണ്ടാക്കുന്ന ഇലക്ട്രോ മാഗ്നെറ്റിക് ഇംപള്‍സുകളും മൈഗ്രേന്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി മനസിലാക്കുകയും അതിന് വേണ്ടി കരുതിയിരിക്കുകയും ചെയ്യുക എന്നതാണ് തലവേദന ലഘൂകരിക്കാനുള്ള ഒരേഒരു മാര്‍ഗം. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ കരുതി വയ്ക്കുകയും പരമാവധി പുറത്തിറങ്ങാതെ സൂക്ഷിക്കുകയും ചെയ്യണം.

Story Highlights: Why you might get headaches before a thunderstorm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top