ഇന്‍ഡിഗോ ബഹ്റൈന്‍ – കൊച്ചി നോണ്‍ സ്റ്റോപ്പ് സര്‍വീസിന് തുടക്കമായി

ഇന്‍ഡിഗോയുടെ ബഹ്റൈന്‍- കൊച്ചി പ്രതിദിന നോണ്‍ സ്റ്റോപ്പ് സര്‍വിസിനാണ് തുടക്കമായത്. രാത്രി 11.45ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ച 6.55ന് കൊച്ചിയിലെത്തും. കൊച്ചിയില്‍നിന്ന് രാത്രി 8.35ന് പുറപ്പെട്ട് ബഹ്റൈനില്‍ രാത്രി 10.45ന് എത്തും . ബഹ്റൈന്‍- മുംബൈ പ്രതിദിന നോണ്‍-സ്റ്റോപ് ഫ്ലൈറ്റ് വിജയകരമായതിനെ തുടര്‍ന്നാണ് പുതിയ സര്‍വിസ് ആരംഭിച്ചത്. (Indigo Bahrain – Kochi non-stop service has started)
പുതിയ സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോയും ഇന്‍ഡിഗോയുടെ ബഹ്റൈനിലെ ജനറല്‍ സെയില്‍സ് ഏജന്റായ വേള്‍ഡ് ട്രാവല്‍ സര്‍വിസും റീജന്‍സി ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടത്തിയ അത്താഴവിരുന്നില്‍ യൂണിറ്റാഗ് ഗ്രൂപ് സി.ഇ.ഒ ഹിഷാം എല്‍ സാദി, ഇന്‍ഡിഗോ ഇന്റര്‍നാഷനല്‍ സെയില്‍സ് വൈസ് പ്രസിഡന്റ് വിശേഷ് ഖന്ന തുടങ്ങിയവര്‍ അതിഥികളെ സ്വാഗതം ചെയ്തു. വിശേഷ് ഖന്ന എയര്‍ലൈനിന്റെ പുതിയ സര്‍വിസുകളെയും സേവനങ്ങളെയും കുറിച്ചുള്ള അവതരണം നടത്തി. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവി കുമാര്‍ ജെയിന്, വേള്‍ഡ് ട്രാവല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ജി.എം ഹൈഫ ഔണ് തുടങ്ങിയവര്‍ പങ്കെടുത്തു.
Story Highlights: Indigo Bahrain – Kochi non-stop service has started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here