Advertisement

മേജർ ലീഗ് ക്രിക്കറ്റ്: നൈറ്റ് റൈഡേഴ്സ്, എംഐ ടീമുകളെ പ്രഖ്യാപിച്ചു

June 14, 2023
Google News 1 minute Read

അമേരിക്കയിലെ പുതിയ ടി-20 ലീഗായ മേജർ ലീഗ് ക്രിക്കറ്റിൽ നൈറ്റ് റൈഡേഴ്സ്, എംഐ ടീമുകളെ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സ്, എംഐ ന്യൂയോർക്ക് എന്നീ ഫ്രാഞ്ചൈസികളാണ് തങ്ങളുടെ ടീമുകൾ പ്രഖ്യാപിച്ചത്. ജൂലായ് 13 മുതൽ 30 വരെയാണ് ടൂർണമെൻ്റ് നടക്കുക.

നൈറ്റ് റൈഡേഴ്സിൽ സുനിൽ നരേൻ, ആന്ദ്രേ റസൽ, ജേസൻ റോയ്, റൈലി റുസോ, ആദം സാംപ, ലോക്കി ഫെർഗൂസൻ, മാർട്ടിൻ ഗപ്റ്റിൽ എന്നീ വിദേശതാരങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ അണ്ടർ 19 ടീമിനെ നയിച്ച് ഐപിഎലിൽ അടക്കം കളിച്ച് അമേരിക്കയിലേക്ക് മാറിയ ഉന്മുക്ത് ചന്ദിനെയും ഫ്രാഞ്ചൈസി സ്വന്തമാക്കി. അലി ഖാൻ, അലി ഷെയ്ഖ്, ഭാസ്കർ യദ്രം, കോൺ ഡ്രൈ, ജസ്കരൻ മൽഹോത്ര, നിതീഷ് കുമാർ, സൈഫ് ബദർ, ഷാഡ്ലി വാൻ ഷാൽ-ക്വിക് എന്നീ അമേരിക്കൻ താരങ്ങളും ടീമിലുണ്ട്.

എംഐ ന്യൂയോർക്കിൽ കീറോൺ പൊള്ളാർഡ്, റാഷിദ് ഖാൻ, ട്രെൻ്റ് ബോൾട്ട്, കഗീസോ റബാഡ, നിക്കോളാസ് പൂരാൻ, ടിം ഡേവിഡ്, ഡെവാൾഡ് ബ്രെവിസ്, ജേസൻ ബെഹ്റൻഡോർഫ് എന്നീ വിദേശതാരങ്ങളുണ്ട്. പൊള്ളാർഡ് ആണ് ക്യാപ്റ്റൻ. മൊണാക് പട്ടേൽ, സ്റ്റീവൻ ടെയ്ലർ, നൊസ്തുഷ് കെഞ്ജിഗെ, ഷയൻ ജഹാംഗീർ, കൈൽ ഫിലിപ്പ്, എഹ്സാൻ ആദിൽ, ഹമ്മാദ് അസാം, സരബ്ജീത് ലഡ്ഡ, സായ്ദീപ് ഗണേഷ് എന്നീ അമേരിക്കൻ താരങ്ങളും ഫ്രാഞ്ചൈസിയിലുണ്ട്.

Story Highlights: mlc new york los angeles teams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here