മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളിലേക്ക്; ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും, വികസനം ത്വരിതപ്പെടുത്തും

പദ്ധതി നടത്തിപ്പ് വിലയിരുത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകയിലേക്ക്. ആദ്യ പരിപാടി സെപ്‌റ്റംബർ നാലിന് കോഴിക്കോട് നടക്കും.മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. അവലോകനയോഗം ചേരുക മൂന്ന് ഘട്ടങ്ങളിലായാണ്. ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ സെപ്തംബർ 4, 7, 11, 14 തീയതികളിൽ യഥാക്രമം കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലിസ് ഓഫീസർമാരുടെ യോഗവും ചേരും.(Pinarayi vijayan cabinet ministers visit)
മേഖലാ അവലോകന യോഗങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പരിഗണിക്കേണ്ട കാര്യങ്ങൾ ജൂൺ 30 ന് മുമ്പ് തയ്യാറാക്കും. ആദ്യഘട്ടത്തിൽ താഴെ പറയുന്ന പ്രവൃത്തികളാണ് പരിഗണിക്കുക.അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുളള പദ്ധതികളുടെ പുരോഗതി. ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും സ്ഥിതിവിവരങ്ങളും വിലയിരുത്തലും പരിഹാരങ്ങളും. കേന്ദ്രാവിഷ്കൃത പദ്ധതികൾ. ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ
സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും വിവിധ പദ്ധതികൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ പുരോഗതി.ജില്ലയിലെ പൊതു സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ. സർക്കാരിന്റെ നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികൾ
ലൈഫ് / പുനർഗേഹം പദ്ധതിയുടെ സ്ഥിതി വിവരം.മലയോര / തീരദേശ ഹൈവേ. ദേശീയ ജലപാത. ജില്ല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് ഇതുമായി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി ജില്ല കളക്ടർമാർ ശില്പശാല സംഘടിപ്പിക്കുമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
Story Highlights: Pinarayi vijayan cabinet ministers visit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here