Advertisement

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല; സാവകാശം പിടികൂടാമെന്ന് മൃ​ഗശാല അധികൃതർ

June 14, 2023
Google News 2 minutes Read
The zoo authorities said they will catch hanuman monkey soon

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി മയക്കുവെടി വെക്കില്ലെന്ന് വെറ്ററിനറി ഡോക്ടർ ജേക്കബ് അലക്‌സാണ്ടർ. മയക്കുവെടി വെക്കാൻ ആദ്യം പദ്ധതി ഉണ്ടായിരുന്നു. എന്നാൽ കുരങ്ങിന് കൂടുതൽ അപകടങ്ങൾ സംഭവിക്കാൻ സാധ്യത ഉള്ളത് കൊണ്ടാണ് അത് ഉപേക്ഷിച്ചത്. നിലവിൽ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നും വെറ്ററിനറി ഡോക്ടർ അറിയിച്ചു.

കൂടുതൽ ശല്യം ചെയ്യാതെ സാവകാശം കുരങ്ങിനെ പിടികൂടാനാണ് തീരുമാനമെന്ന് മൃഗശാല സൂപ്രണ്ട് പ്രതികരിച്ചു. കുരങ്ങ് മൃഗശാല കോമ്പൗണ്ടിൽ തന്നെ ഉണ്ട്. കുരങ്ങിനെ കൂടുതൽ പ്രകോപിപ്പിച്ചാൽ വീണ്ടും ചാടി പോകാൻ സാധ്യതയുണ്ടെന്നും കുരങ്ങ് തിരിച്ചിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും മൃഗശാല അധികൃതർ വ്യക്തമാക്കുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മ്യൂസിയത്തിനകത്ത് നിന്ന് തന്നെയാണ് കുരങ്ങിനെ കണ്ടെത്തിയതെന്നാണ് അധികൃതർ അറിയിച്ചത്. വലിയ രീതിയിലുള്ള പരിശോധനയും തിരിച്ചലും നടത്തിയിരുന്നു. ചൊവ്വാഴ്ച വെകിട്ട് മൂന്നരയോടെയാണ് കൂട് തുറന്നപ്പോൾ കുരങ്ങ് ചാടിപ്പോയത്. പെൺ കുരങ്ങിനെയാണ് കാണാതായത്. തിരുപ്പതിയിൽ നിന്നാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് ഹനുമാൻ കുരങ്ങിനെ എത്തിച്ചത്. അക്രമസ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

Story Highlights: The zoo authorities said they will catch hanuman monkey soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here