Advertisement

തിരുവനന്തപുരം മൃ​ഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു

March 3, 2024
Google News 1 minute Read
Hanuman monkey gave birth Thiruvananthapuram zoo

തിരുവനന്തപുരം മൃ​ഗശാലയിൽ നിന്ന് മുൻപ് ചാടിപ്പോയ ഹനുമാൻ കുരങ്ങ് പ്രസവിച്ചു. 5 വയസ് പ്രായമുള്ള ഹനുമാൻ കുരങ്ങ് വെള്ളിയാഴ്ച രാത്രിയാണ് പെൺ കുരങ്ങിന് ജന്മം നൽകിയത്.

മൃഗശാലയിൽ നിന്ന് ചാടിപ്പോയ കുരങ്ങിനെ പ്രത്യേക കൂട്ടിൽ പാർപ്പിച്ചുവരികയായിരുന്നു. നിലവിൽ അമ്മ കുരങ്ങിന്റെയും കുട്ടി കുരങ്ങിന്റെയും ആരോഗ്യനില തൃപ്തികരമാണ്. പ്രസവിച്ചതിന് പിന്നാലെ കുരങ്ങിന്റെ ആഹാരക്രമത്തിലും മാറ്റം വരുത്തി. രാവിലെ ഒരു നേരമാണ് ആഹാരം.
പ്രോട്ടീൻ, കാൽസ്യം എന്നിവ കൂടുതൽ അടങ്ങുന്ന ആഹാരമാണ് നൽകുന്നത്. അമ്മയെയും കുട്ടിയേയും മൃഗശാല അധികൃതർ നിരീക്ഷിച്ചു വരികയാണ്.

Story Highlights: Hanuman monkey gave birth Thiruvananthapuram zoo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here