Advertisement

മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ പാഞ്ഞെത്തി അക്രമം നടത്താന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

June 15, 2023
Google News 3 minutes Read
Attempt to attack Nitish Kumar two people were arrested

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ബെക്കുകളില്‍ പാഞ്ഞെത്തി അക്രമം നടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. മുഖ്യമന്ത്രി രാവിലെ പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.(Attempt to attack Nitish Kumar two people were arrested)

ഔദ്യോഗിക വസതിയായ ആനി മാര്‍ഗില്‍ നിന്ന് ഏഴാം നമ്പര്‍ സര്‍ക്കുലര്‍ റോഡിലെ വസതിയിലേക്ക് പോകുകയായിരുന്നു നിതീഷ് കുമാര്‍. ഈ സമയം രണ്ട് ബൈക്കുകളിലായെത്തിയ രണ്ട് പേര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയും മുഖ്യമന്ത്രി ഉടന്‍ തന്നെ പിറകോട്ട് ചാടി ഒഴിഞ്ഞുമാറുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നൂറ് കിലോമീറ്ററിലധികം വേഗതിയില്‍ ബൈക്കോടിച്ചാണ് പ്രതികള്‍ സുരക്ഷ ലംഘിച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയത്.

സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പ്രതികളെ പിടികൂടി സ്പെഷ്യല്‍ സെക്യൂരിറ്റി ഗ്രൂപ്പ് കമാന്‍ഡന്റ് ഹരി മോഹന്‍ ശുക്ല, സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് രാജീവ് മിശ്ര എന്നിവരെ നിതീഷ് കുമാറിന്റെ വസതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി, ലാലു പ്രസാദ് യാദവ്, ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ് എന്നിവരുടെ വസതികള്‍ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് സംഭവമുണ്ടായത്.

Read Also: ട്വിറ്ററില്‍ 25 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. നേരത്തെ ഭക്ത്യാര്‍പൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴും മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം നടന്നിരുന്നു.

Story Highlights: Attempt to attack Nitish Kumar two people were arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here