ട്വിറ്ററില്‍ 25 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ്

ട്വിറ്ററില്‍ 25 മില്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഫോളോവേഴ്‌സിന്റെ എണ്ണം സംബന്ധിച്ച് ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടത്.
മുഖ്യമന്ത്രിയുടെ ജനപ്രീതി അതിരുകള്‍ക്കപ്പുറമാണെന്നും ഇന്നും രാജ്യത്തെ പ്രമുഖ നേതാക്കള്‍ക്കൊന്നും ഇത്രയധികം പേര്‍ ഫോളോവേഴ്‌സായി ഉണ്ടായിട്ടില്ലെന്നും ട്വീറ്റില്‍ പറയുന്നു. 25 മില്യണ്‍ നേട്ടത്തോടെ ട്വിറ്ററില്‍ ഈ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാവുകയാണ് ഇതോടെ യോഗി ആദിത്യനാഥ്. എട്ട് വര്‍ഷം മുന്‍പ് 2015 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി യോഗി ട്വിറ്ററില്‍ തന്റെ ഔദ്യോഗിക ഹാന്‍ഡില്‍ ആരംഭിച്ചത്.
Read Also: മതപരിവർത്തന നിരോധന നിയമം നീക്കും; സവർക്കറും ഹെഡ്ഗേവാറും പുറത്താവും; കർണാടകയിൽ പുതിയ പരിഷ്കാരങ്ങൾ
2017ലാണ് യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്വിറ്ററില്‍ 89 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. 33 മില്യണ്‍ ഫോളോവേഴ്‌സാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ട്വിറ്ററിലുള്ളത്.
Story Highlights: Yogi Adityanath became first Chief Minister to have 25 million followers on Twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here