Advertisement

രക്ഷപെട്ടത് ക്വാറന്റീനിലയിരുന്ന ഹനുമാൻ കുരങ്ങ്; തിരുവന്തപുരത്തേക്ക് എത്തിച്ചത് തിരുപ്പതി മൃഗശാലയിൽ നിന്ന്

June 15, 2023
Google News 2 minutes Read
Image of Hanuman Monkey

തിരുവനന്തപുരത്ത് മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ എത്തിച്ചത് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിൽ നിന്നും. മൃഗശാലയുടെ വികസനത്തിന്റെ ഭാഗമായാണ് പുതിയ മൃഗങ്ങളെ എത്തിക്കാനുള്ള നീക്കമുണ്ടായത്. തുടർന്ന്, ജൂൺ അഞ്ചിന് ഓരോ ജോഡി വീതം സിംഹത്തിനെയും ഹനുമാൻ കുരങ്ങിനെയും എമുവിനെയും മൃഗശാലയിലേക്ക് എത്തിച്ചു. ക്വാറന്റീൻ കാലയളവിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. Hanuman Monkey Escapes from Quarantine at TVM

സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വ്യാഴാഴ്ച മാറ്റാനിരിക്കെയാണ് ഹനുമാൻ കുരങ്ങ് രക്ഷപെട്ടത്. അക്രമ സ്വഭവമുള്ളതിനാൽ നഗരത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

ഇത്തരം കുരങ്ങുകളെ മെരുക്കിയെടുക്കാനും കൂട്ടിലടക്കാനും ബുദ്ധിമുട്ടായതിനാലാണ് തുടർന്ന് വിട്ട് പരിപാലിക്കാൻ തീരുമാനമെടുത്തതെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. അതിനാൽ, പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു വിടാനുള്ള ശ്രമമാണ് നടന്നത്. പക്ഷെ, ചെറിയ പെൺകുരങ്ങ് പെട്ടെന്ന് ഓടിപ്പോയി. ഇണ ഇവിടെയുള്ളതുകൊണ്ട് മൃഗശാലക്ക് സമീപം തിരിച്ചെത്തി. പിടികൂടാൻ മയക്കുവെടി ആവശ്യമില്ല. ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യവും ഇവിടെ ചെയ്തു നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

Read Also: ‘കൂടുതൽ മൃഗങ്ങളെ മൃഗശാലയിൽ എത്തിക്കും; ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ല’; മന്ത്രി ജെ. ചിഞ്ചുറാണി

കൂടാതെ, പുതുതായി മൃഗശാലയിൽ എത്തിച്ച മൃഗങ്ങളെ ഇന്ന് സന്ദർശകർക്ക് കാണാൻ സാധിക്കും വിധം തുടർന്ന് വിട്ടു. പുതിയ മൃഗങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പേരു നൽകി. അഞ്ചുവയസ്സുകാരനായ ആൺ സിംഹത്തിന് ലിയോ എന്നും ആറ് വയസ്സുകാരിയായ പെൺസിംഹത്തിന് പേര് നൽകിയത് നൈലയെന്നും മന്ത്രി ചിഞ്ചുറാണി പേര് നൽകി. കൂടാതെ, ചാടിപ്പോയ ഹനുമാൻ കുരങ്ങിന്റെ ഇണയായ ആൺ ഹനുമാൻ കുരങ്ങിനെയും രണ്ട് എമുവിനെയും മൃഗശാലയിൽ തുറന്നുവിട്ടു. ഇനി നാല് ഹനുമാൻ കുരങ്ങുകളെ കൂടി അടുത്ത മാസത്തോടെ ഹരിയാനയിൽ നിന്ന് എത്തിക്കാൻ നീക്കമുണ്ട്.

Story Highlights: Hanuman Monkey Escapes from Quarantine at TVM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here