ഇണയെ കാട്ടി ആകർഷിച്ചിട്ടും രക്ഷയില്ല; ഹനുമാൻ കുരങ്ങിനെ കൂട്ടിലെത്തിക്കാനാകാതെ നട്ടം തിരിഞ്ഞ് അധികൃതർ

തിരുവനന്തപുരത്ത് മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ ഇതുവരെയും കൂട്ടിലെത്തിക്കാൻ ആയിട്ടില്ല. മൃഗശാലയ്ക്ക് പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് ഇന്നലെ രാവിലെ തന്നെ മൃഗശാല പരിസരത്തേക്ക് തിരിച്ചെത്തിയിരുന്നു. എന്നാൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്ന കൂട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. ( hanuman monkey still not back in cage )
ഇണയെ കാട്ടി ആകർഷിച്ചു കൂട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടക്കുന്നത്. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചു. അങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ തിരികെ ആക്രമിക്കില്ലെന്നതിനാൽ ആശങ്കകൾ വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ തിരുപ്പതിയിൽ നിന്നു പുതുതായി കൊണ്ടുവന്ന മൃഗങ്ങളെ ഇന്ന് സന്ദർശകർക്കായി തുറന്നു വിടും. പുതുതായി എത്തിച്ച രണ്ട് സിംഹങ്ങളെ തുറന്നു വിടലും പേരിടലും രാവിലെ 11 മണിക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവഹിക്കും.
Story Highlights: hanuman monkey still not back in cage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here