ഭാര്യ നൽകിയ മാന നഷ്ടക്കേസ് വിജയം; നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാന്‍ ജോണി ഡെപ്പ്

നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേര്‍ഡില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാന്‍ ഹോളിവുഡ് താരം ജോണി ഡെപ്പ്. രോഗബാധിതരായ കുട്ടികളെ സഹായിക്കാനും പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും ഈ പണം വിനിയോഗിക്കും.(Johnny Depp to donate one million for charities)
ആംബര്‍ ഹേര്‍ഡിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി ലഭിച്ച ഒരു മില്യണ്‍ ഡോളര്‍ (8.2 കോടി രൂപ)യാണ് ജോണി ഡെപ്പ് അഞ്ച് ജീവകാരുണ്യ സംഘടനകള്‍ക്കായി നല്‍കുന്നത്. മേക്ക്-എ-ഫിലിം ഫൗണ്ടേഷന്‍, ദി പെയിന്റഡ് ടര്‍ട്ടില്‍, റെഡ് ഫെതര്‍, മര്‍ലോണ്‍ ബ്രാന്‍ഡോയുടെ ടെറ്റിയാറോവ സൊസൈറ്റി ചാരിറ്റി എന്നിവയുള്‍പ്പെടെയുള്ള സംഘടനകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ആംബര്‍ ഹേര്‍ഡിനെതിരെ ജോണി ഡെപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ ജൂണിലാണ് വിധി വന്നത്. ഡെപ്പിന് ആംബര്‍ 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഒത്തുതീര്‍പ്പില്‍ ഹേര്‍ഡ് ഒരു മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്ന് ഡെപ്പ് സമ്മതിക്കുകയായിരുന്നു.
Story Highlights: Johnny Depp to donate one million for charities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here