Advertisement

‘ഇംഗ്ലീഷ് മാത്രമറിയുന്ന സര്‍വ്വജ്ഞര്‍ക്ക് വേണ്ടി’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ആര്‍. ബിന്ദു

June 15, 2023
Google News 15 minutes Read
Minster R Bindu replied trolls of using English language

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരിഹാസങ്ങള്‍ക്ക് വീണ്ടും മറുപടിയുമായി മന്ത്രി. താന്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയം ട്രോളുകളിലൂടെയെങ്കിലും ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും സ്ത്രീപക്ഷ രാഷ്ട്രീയനിലപാടുകളുള്ളവര്‍ക്ക് അവ മനസിലാകുമെന്നുമാണ് മന്ത്രി ബിന്ദുവിന്റെ വാക്കുകള്‍. കഴിഞ്ഞ ദിവസവും വിഷയത്തില്‍ മറുപടി നല്‍കിയ മന്ത്രി, താന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാകാത്ത ബുദ്ധിജീവികള്‍ വീട്ടില്‍ പങ്കാളിയോട് ചോദിച്ച് മനസിലാക്കട്ടെ എന്നും പരിഹസിച്ചിരുന്നു.

Wherever I go, I take my house in my head’ എന്നായിരുന്നു സംവാദ പരിപാടിക്കിടെ മന്ത്രി ആര്‍ ബിന്ദു പറഞ്ഞത്. ഇതുയര്‍ത്തിക്കാട്ടി മന്ത്രിയുടെ ഭാഷയെ പരിഹസിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ട്രോളുകള്‍ പങ്കുവച്ചത്.

സ്ത്രീപക്ഷരാഷ്ട്രീയനിലപാടുകളുള്ള ഒരുപാട് സര്‍ഗ്ഗപ്രതിഭകള്‍ തങ്ങളുടെ രചനകളില്‍ താന്‍ പറഞ്ഞ ആശയം ഉപയോഗിച്ചിട്ടുണ്ട്. ചിത്രകാരികളും കവികളും കഥാകാരികളും. ഈ ആശയപരിസരങ്ങളെ പരിചയമുള്ളവര്‍ക്ക് അത് മനസ്സിലാകും. Wren and Martin കാലത്ത് നിന്ന് വളര്‍ന്നിട്ടില്ലാത്തവര്‍ക്ക് അത് പിടി കിട്ടില്ല. അവരുടെ കുറ്റമല്ല’. മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ വാക്കുകള്‍:
Yes, I purposefully used the metaphor of a woman bearing her house in her head to denote the cloistered condition of women in society. The words ‘ home’ and family won’t be sufficient to serve my purpose because these words denote amorphous abstractions couched in emotional aura. I wanted the concrete image of the physical structure of the house where women are confined or entrapped, leaving a permanent stamp in their consciousness as the space they are assigned to…. as the space they belong to. I am fully convinced of the metaphorical potential of the expression which I used.

ഇത്രയും എഴുതിയത് ഇംഗ്ലീഷ് മാത്രമറിയുന്ന സര്‍വ്വജ്ഞര്‍ക്ക് വേണ്ടിയാണ്. ഇനിയെഴുതുന്നത് ആ വിഭാഗത്തില്‍ പെടാത്തവര്‍ക്ക് വേണ്ടിയും. ഞാനെഴുതിയതിന്റെ അര്‍ത്ഥം സ്ത്രീപക്ഷരാഷ്ട്രീയം ജീവിതം കൊണ്ടു കൂടി അറിയുന്ന ഏവര്‍ക്കും മനസ്സിലായിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. മേല്‍പ്പറഞ്ഞ പ്രയോഗം ഞാന്‍ ആദ്യം കേള്‍ക്കുന്നത് ജെ എന്‍ യു വില്‍ എന്റെ സൂപ്പര്‍വൈസര്‍ ആയിരുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയവും postcolonial തിയറിയും സംബന്ധിച്ച് ശ്രദ്ധേയമായ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള എന്റെ അദ്ധ്യാപികയില്‍ നിന്നാണ്. കുട്ടിയെ creche യില്‍ ഇരുത്തി ക്ലാസ്സില്‍ ചെല്ലുമ്പോള്‍ മനസ്സിനുണ്ടാകുന്ന വൈക്ലബ്യം മനസ്സിലാക്കി അവര്‍ പറഞ്ഞു, ‘ Don’t take your house in your head all the time. ‘ ഈ വാചകം അന്ന് പതിഞ്ഞു എന്റെ ഉള്ളില്‍. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി സ്ത്രീകളുടെ സദസ്സുകളില്‍ എത്രയോ തവണ ഞാന്‍ അത് പറഞ്ഞിട്ടുണ്ട്. സ്ത്രീപക്ഷരാഷ്ട്രീയനിലപാടുകളുള്ള ഒരുപാട് സര്‍ഗ്ഗപ്രതിഭകള്‍ തങ്ങളുടെ രചനകളില്‍ ഈ ആശയം ഉപയോഗിച്ചിട്ടുണ്ട്. ചിത്രകാരികളും കവികളും കഥാകാരികളും. ഈ ആശയപരിസരങ്ങളെ പരിചയമുള്ളവര്‍ക്ക് അത് മനസ്സിലാകും. Wren and Martin കാലത്ത് നിന്ന് വളര്‍ന്നിട്ടില്ലാത്തവര്‍ക്ക് അത് പിടി കിട്ടില്ല. അവരുടെ കുറ്റമല്ല.

Read Also: ബിരുദ പഠനം ഇനി 4 വർഷം, മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം; മന്ത്രി ആര്‍.ബിന്ദു

ജ്യോതി സിംഗ് എന്ന പെണ്‍കുട്ടി ക്രൂരമായ കൂട്ടാബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍, ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞത് വീടിനു ചുറ്റും ഒരു ലക്ഷ്മണരേഖയുണ്ട് എന്നും അത് ലംഘിക്കുന്നവര്‍ക്ക് ദുരന്തമായിരിക്കും ഉണ്ടാവുക എന്നുമാണ്. സ്ത്രീയുടെ സ്ഥാനം വീട്ടിനകത്താണ് എന്നും അത് ലംഘിച്ച് പഠിക്കാന്‍ പോയതിന് കിട്ടിയ പ്രതിഫലമാണ് ഇത്തരം മരണമെന്നും പറയുന്ന തരത്തിലുള്ള സംഘപരിവാര നേതാക്കളുടെ അനുയായികള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല ഞാന്‍ പറഞ്ഞ കാര്യങ്ങള്‍. ട്രോളുകള്‍ നന്നായി. അങ്ങിനെയെങ്കിലും ഞാന്‍ അവതരിപ്പിച്ച രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുമല്ലോ..

Story Highlights: Minster R Bindu replied trolls of using English language

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here