വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുന്നു , നടനെ തേജോവധം ചെയ്യാനുദ്ദേശ്യമില്ല ; ലിസ്റ്റിൻ സ്റ്റീഫൻ

ആരോപണമുന്നയിച്ചത് നടനെ തേജോവധം ചെയ്യാനായിരുന്നില്ലായെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. 15 വർഷമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് താൻ, ഇതുവരെ ആരുടേയും പേരിൽ ഒരു പരാതിയുമായി എങ്ങും പോയിട്ടില്ലായെന്നും, തനിക്ക് വളരെയധികം വിഷമമുണ്ടായൊരു കാര്യമായതിനാലാണ് ആ രീതിയിൽ സംസാരിക്കേണ്ടി വന്നത് എന്നും അദ്ദേഹം 24 നോട് പറഞ്ഞു.
“ആ നടൻ ചെയ്തത് തെറ്റ് ആണെന്ന് അദ്ദേഹത്തിന് തന്നെയറിയാം, ഈ സിനിമയുമായി പ്രവർത്തിച്ച ടെക്‌നീഷ്യൻസിനും മറ്റ് പ്രവർത്തകർക്കും അറിയാം. അതൊരു പബ്ലിക്ക് ഫോറത്തിലേയ്ക്ക് പറയാൻ ഉദ്ദേശിക്കുന്നില്ല. പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിന്റെ ഒരു സ്വകാര്യ ഫങ്‌ഷനായ ലോഞ്ചിങ് പ്രോഗ്രാമിൽ പറഞ്ഞ കാര്യങ്ങൾ പിന്നീട വയറലാകുകയും, അതിനെപ്പറ്റി മറ്റു ചിലർ ചർച്ച ചെയ്ത് മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കുകയാണുണ്ടായത്” ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.

നടന്റെ പേര് പേര് പറയാൻ താല്പര്യമില്ല, പ്രശ്നം പരിഹരിക്കാൻ നടൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, പ്രൊഡ്യൂസർ അസോസിയേഷന്റെ അടുത്ത് പരാതിനൽകുമെന്നും, പരിഹാര നടപടികൾക്കുള്ള ചർച്ചകൾ നടനുമായി നടന്നുകൊണ്ടിരിക്കുകയാണ് എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം ഒരു യുവതാരത്തിനെതിരായാണ് എന്ന രീതിയിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നതിന്റെ പശ്ചാത്തലത്തിൽക്കൂടിയാണ് അദ്ദേഹം പ്രതികരിച്ചത്.
‘മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ ഒരു വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് എന്നും, ആ തെറ്റ് തുടരാൻ പാടില്ല, അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നുമുള്ള’ ലിസ്റ്റിൻ സ്റ്റീഫൻ പ്രിൻസ് ആൻഡ് ഫാമിലിയെന്ന ചിത്രത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫങ്ഷനിൽ പറഞ്ഞ പ്രസ്താവന കഴിഞ്ഞ ദിവസങ്ങളിലായി വിവാദങ്ങൾക്ക് കാരണമായിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here