Advertisement

സംസ്ഥാനത്തെ കാലവർഷം ദുർബലം

June 15, 2023
Google News 2 minutes Read
monsoon weak in kerala

വ്യാപിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും സംസ്ഥാനത്തെ കാലവർഷം ദുർബലം. കേരള തീരത്ത് കാലവർഷ മേഘങ്ങൾ സജീവമെങ്കിലും കേരളത്തിലേക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് മഴ വ്യാപകമാകാത്തതിന് കാരണം. ( monsoon weak in kerala )

അതേ സമയം സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ
മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു അധികൃതർ നിർദേശം നൽകി.

Story Highlights: monsoon weak in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here