Advertisement

ജമ്മു കശ്മീർ കുപ്‌വാരയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

June 16, 2023
Google News 3 minutes Read
Image of Indian Army at Jammu

ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്. രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ രാവിലെയും തുടരുന്നു. Encounter breaks out between army and terrorists in Jammu

രണ്ടു ദിവസം മുൻപ് കുപ്‌വാരയിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. കുപ്‌വാര ജില്ലയിലെ ഡോബ്‌നാർ മച്ചാലിന്റെ അതിർത്തി പ്രദേശത്താണ് ഓപ്പറേഷൻ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

Story Highlights: Encounter breaks out between army and terrorists in Jammu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here