ദുബായില്‍ മോഷണശ്രമത്തിനിടെ ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; പാക് പൗരന്റെ ഹര്‍ജി തള്ളി കോടതി

ദുബായില്‍ ഇന്ത്യന്‍ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഹര്‍ജി തള്ളി ദുബായി ക്രിമിനല്‍ കോടതി. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ പൗരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആധിയ (48), ഭാര്യ വിധി ആധിയ (40)എന്നിവരെ ദുബായില്‍ നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന പാക് പൗരന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. (Indian couple killed Dubai court rejected petition of Pakistani citizen)
മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് പാക് പൗരന്റെ കുത്തേറ്റ് ഗുജറാത്ത് സ്വദേശികളായ ദമ്പതികള്‍ കൊല്ലപ്പെട്ടത്. 2020 ജൂണ്‍ 17നായിരുന്നു കൊലപാതകം. സംഭവം നടക്കുമ്പോള്‍ ദമ്പതികളുടെ 13ഉം 18ഉം വയസുള്ള കുട്ടികളും വീട്ടിലുണ്ടായിരുന്നു. മൂത്ത മകള്‍ക്ക് അക്രമിയുടെ കുത്തില്‍ പരുക്കേറ്റിരുന്നെങ്കിലും കുട്ടി രക്ഷപെട്ടു.
ഷാര്‍ജയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് കോണ്‍ട്രാക്ടില്‍ സീനിയര്‍ ഡയറക്ടറായിരുന്നു ഹിരണ്‍. മൂന്ന് വര്‍ഷം മുമ്പാണ് കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറിയത്. ഇവരുടെ വീട്ടില്‍ അറ്റകുറ്റപ്പണിക്കെത്തിയ ആളായിരുന്നു പ്രതി. വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി ഹിരണിനെയും ഭാര്യയെയും ആക്രമിച്ചത്.
2019ലാണ് പാക് പൗരന്‍ ഹിരണിന്റെ വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ജോലിക്കെത്തിയത്. ഈ സമയം തന്നെ പ്രതി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഭവദിവസം അര്‍ധരാത്രി ഇയാള്‍ വീടിന് പുറത്ത് മണിക്കൂറുകളോളം കാത്തുനിന്നു. എല്ലാവരും ഉറങ്ങിയപ്പോള്‍ പ്രതി അകത്തുകടന്ന് താഴെ നിലയില്‍ നിന്ന് ആദ്യം 1900 ദിര്‍ഹം മോഷ്ടിച്ചു. ശേഷം ഹിരണും ഭാര്യയും ഉറങ്ങിക്കിടന്ന മുകളിലത്തെ നിലയിലേക്ക് പോയി. ഇവിടെ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഹിരണും ഭാര്യയും ഉണര്‍ന്നു. പിന്നാലെ പ്രതി ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ ഹിരണിന്റെ പതിമൂന്ന് വയസുള്ള മകളാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.
Story Highlights: Indian couple killed Dubai court rejected petition of Pakistani citizen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here