നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ
യുഎസ്‌എയിലെ മേരിലാൻഡിലെ പ്രധാനമന്ത്രി ആരാധകൻ കാർ നമ്പർ പ്ലേറ്റ് ‘NMODI’ എന്നാക്കി. ഇന്ത്യൻ വംശജൻ രാഘവേന്ദ്രയാണ് ഇങ്ങനെ ചെയ്തത്. പ്രധാനമന്ത്രി തനിക്ക് പ്രചോദനമാണെന്നും അദ്ദേഹത്തെ യുഎസിലേക്ക് സ്വാഗതം ചെയ്യാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ( Indian Origin Man Flaunts ‘NMODI’ Car Number Plate )
” നരേന്ദ്ര മോദി എനിക്ക് ഒരു പ്രചോദനമാണ്. രാജ്യത്തിനും സമൂഹത്തിനും ഈ ലോകത്തിനും എന്തെങ്കിലുമൊക്കെ നല്ലത് ചെയ്യാൻ അദ്ദേഹം എന്നെ പ്രചോദനമാകുന്നു. പ്രധാനമന്ത്രി മോദി ഇവിടെ വരുന്നു. അദേഹത്തെ സ്വാഗതം ചെയ്യാൻ ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.” രാഘവേന്ദ്ര പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി വെള്ളിയാഴ്ച വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിന് പുറത്ത് ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തി. പ്രധാനമന്ത്രി മോദി അടുത്തയാഴ്ച അമേരിക്കയിൽ തന്റെ ആദ്യ സംസ്ഥാന സന്ദർശനത്തിന് ഒരുങ്ങുകയാണ്. ജൂൺ 20 മുതൽ 24 വരെ, പ്രധാനമന്ത്രി മോദി യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൂടാതെ നിരവധി അമേരിക്കൻ രാഷ്ട്രീയക്കാരെയും പ്രമുഖ പൗരന്മാരെയും പ്രവാസികളിൽ നിന്നുള്ള പ്രമുഖരെയും കാണും.
#WATCH | A 'fan' of PM Narendra Modi flaunts "NMODI" car number plate in Maryland, USA pic.twitter.com/AO5WRwdGoa
— ANI (@ANI) June 17, 2023
അതേസമയം, വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ പ്രധാനമന്ത്രി മോദിയെ ആചാരപരമായ സ്വാഗതം ചെയ്യുന്നതിനുള്ള പരിശീലനം നടന്നുവരികയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വാഗത ചടങ്ങിനായി കുട്ടികൾ പരിശീലിക്കുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് മോദി യുഎസ് സന്ദർശിക്കുന്നത്. ജൂൺ 21 ന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് പ്രധാനമന്ത്രി നേതൃത്വം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് കേൾക്കാൻ രാജ്യം ഉറ്റുനോക്കുന്നുവെന്ന് അടുത്തിടെ യുഎസ് കോൺഗ്രസ് അംഗം ബഡി കാർട്ടർ പറഞ്ഞിരുന്നു.
Story Highlights: Indian Origin Man Flaunts ‘NMODI’ Car Number Plate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here