Advertisement

സൗദിയിൽ ബലിപെരുന്നാൾ 28 ന്; അറഫാ സംഗമം 27 ന് നടക്കും

June 18, 2023
Google News 3 minutes Read
eid-ul-azha-in-gulf-is-on-june-28-

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഈ മാസം 28 ന് ബലിപെരുന്നാൾ (ഈദുൽ അദ് ഹ). ഹജ്ജിലെ പ്രധാന ചടങ്ങായ അറഫാ സംഗമം 27 ന് നടക്കും.ദുൽഹജ് മാസപ്പിറവി ദൃശ്യമായതോടെ ഇന്ന് ഒന്നാം ദിവസം ആയിരിക്കുമെന്ന് സൗദി അറേബ്യൻ സുപ്രീംകോടതി പ്രഖ്യാപിച്ചു.(Eid AL Adha 2023 in Saudi Arabia on 28th june)

ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപെരുന്നാൾ ആചരിക്കുന്നത്. അറഫാ ദിനം ഒൻപതാം ദിവസവും.സൗദിക്കു പുറമേ ഒമാനിലും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതായി ഒമാൻ വാർത്താ ഏജൻസി സ്ഥിരീകരിച്ചു. ഇതോടെ ജൂൺ 28 ന് ബലിപെരുന്നാൾ ആചരിക്കും.

Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും

Story Highlights: Eid AL Adha 2023 in Saudi Arabia on 28th june

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here