മുഖ്യമന്ത്രി ദുബായിലെത്തി; 19 ന് കേരളത്തിൽ തിരിച്ചെത്തും

മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ദുബായിൽ എത്തി. ഹവാനയിൽ നിന്ന് രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഇന്ന് ദുബായിൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇൻഫിനിറ്റി സെന്റർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. (Pinarayi Vijayan Reached dubai)
വൈകിട്ട് നാലരയ്ക്ക് ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. 19 ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ഭാര്യ കമലാ വിജയനുമുണ്ട്.
അമേരിക്ക ക്യൂബ സന്ദർശനം പൂർത്തിയാക്കി മടങ്ങും വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തിയത്. കഴിഞ്ഞമാസം അബുദാബിയിൽ ആനുവൽ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി അനുമതി തേടിയിരുന്നുവെങ്കിലും, കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും സംഘവും അമേരിക്ക സന്ദർശിച്ചത്.
Story Highlights: Pinarayi Vijayan Reached dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here