മെസ്സിയില്ലാതെയും ജയിക്കാം; സൗഹൃദ മത്സരത്തിൽ ഇന്തോനേഷ്യയെ വീഴ്ത്തി അർജന്റീന

മെസ്സിയില്ലാതെയും ജയിക്കാം എന്നും തെളിയിച്ച് അർജന്റീന. ഇന്ന് ഇന്തോനേഷ്യക്ക് എതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ വിജയം മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. ആദ്യമായാണ് ഇരു രാജ്യങ്ങളിലും ഫുട്ബോളിൽ ഏറ്റുമുട്ടുന്നത്. അർജന്റീനക്കായി ലിയാൻഡ്രോ പരേഡസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ ഗോളുകൾ നേടി. ഓസ്‌ട്രേലിയയെ തോൽപ്പിച്ച ടീമിൽ നിന്നും ഏഴ് മാറ്റങ്ങളുമായാണ് അർജന്റീന ഇന്ന് ഇറങ്ങിയത്. Argentina Defeats Indonesia in Friendly Match
ആധികാരികമായ മത്സരമായിരുന്നു അർജന്റീനയുടേത് എങ്കിലും തൊടുത്ത ഷോട്ടുകൾ കാര്യക്ഷമമായി ലക്ഷ്യത്തിൽ എത്തിക്കാൻ ടീമിന് കഴിഞ്ഞില്ല. ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ 38-ാം മിനിറ്റിൽ ലിയാൻഡ്രോ പരേഡസാണ് ആദ്യ പകുതിയിൽ ഗോൾ നേടി അർജന്റീനയെ മുന്നിലെത്തിച്ചത്.
Read Also: ലൂക്ക മോഡ്രിച്ച് വിരമിക്കൽ നീട്ടിവെക്കണമെന്ന് ക്രൊയേഷ്യൻ പരിശീലകൻ
രണ്ടാം പകുതിയിൽ ലോ സെൽസോയുടെ കോർണർ ഇന്തോനേഷ്യയുടെ വലയിലേക്ക് ചെത്തിയിട്ട് ക്രിസ്റ്റ്യൻ റൊമേറോ ലീഡ് ഇരട്ടിയാക്കി. കഴിഞ്ഞ മത്സരത്തിൽ മെസ്സിയുടെയും പേസല്ലയുടെയും മികവിൽ അർജന്റീന ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.
Story Highlights: Argentina Defeats Indonesia in Friendly Match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here