അതിരപ്പിള്ളി വാഴച്ചാലിൽ ആനക്കൂട്ടത്തിന് അടുത്തേക്ക് പാഞ്ഞെടുത്ത് പുലി; വിഡിയോ

അതിരപ്പിള്ളി വാഴച്ചാലിൽ ആനക്കൂട്ടത്തിന് അടുത്തേക്ക് പാഞ്ഞെടുത്ത് പുലി. ഇന്ന് രാവിലെയാണ് ആനക്കൂട്ടത്തിന് അടുത്തുകൂടെ പറയുന്ന പുലിയുടെ ദൃശ്യം പുറത്തുവന്നത്. കെഎസ്ഇബി ജീവനക്കാരനാണ് ദൃശ്യം പകർത്തിയത്. ( athirappally vazhachal tiger prances towards elephant )
വാഴച്ചാലിൽ ഇരുമ്പുപാലം കഴിഞ്ഞു വരുന്ന ഭാഗത്ത് റോഡിന്റെ ഒരു വശത്തായി നിന്ന ആനക്കൂട്ടത്തിന് അടുത്തേക്കാണ് പുലി ഓടിക്കയറിയത്. ഇതോടെ തുമ്പിക്കൈ ഉയർത്തി ആന ചിഹ്നം വിളിച്ചു. ഭയന്നുപോയ പുലി കാട്ടിലെ കൂടി മറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തം. പെരിങ്ങൽകുത്ത് വാൽവ് ഹൗസിലെ ജീവനക്കാരനായ വെറ്റിലപ്പാറ സ്വദേശി കാളിയങ്കര വീട്ടിൽ സ്റ്റാൻലിനാണ് പകർത്തിയത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്നതിനിടയിൽ കണ്ട ആനക്കൂട്ടത്തിന്റെ ദൃശ്യം മൊബൈലിൽ പകർത്തുന്നതിനിടയിലാണ് പുലി കടന്നു പോയത്. രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ ഏഴ് ആനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്. ഇരുമ്പുപാലം കടന്നാണ് പുലി ഈ ഭാഗത്തേക്ക് എത്തിയത്. മാസങ്ങളായി അതിരപ്പിള്ളി വാഴച്ചാൽ മേഖലയിൽ പശു ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളെ പുലി കൊല്ലുന്നത് പതിവാണ്.
Story Highlights: athirappally vazhachal tiger prances towards elephant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here