കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെൻറർ ദുബായിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കേരളത്തിൽ പുതിയ രണ്ട് ഐടി പാർക്കുകൾ തുടങ്ങുമെന്നും ഐടി ഇടനാഴികൾക്കുള്ള സ്ഥലമെറ്റെടുപ്പ് വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ദുബായിൽ കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ ഇൻഫിനിറ്റി സെൻറർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തും വിദേശത്തും സ്വന്തമായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സ്ററാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്ററുകൾ ആരംഭിക്കുന്നത്. Kerala CM Inaugurates Kerala Startup Mission Infinity Cente
ഇൻഫിനിറ്റി സെന്ററിന്റെ വിദേശത്തെ ആദ്യ കേന്ദ്രമാണ് ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. ലോകത്തെമ്പാടുമുളള ഐടി മേഖലയിലെ സംരഭക സ്ഥാപനങ്ങൾക്ക് ഒത്തു ചേരാനുളള അവസരമൊരുക്കുകയെന്ന് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ രണ്ട് ഐടി പാർക്കുകളും ഇടനാഴികളും കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. ഐ ടി ഇടനാഴികൾക്കായുള്ള സ്ഥലമെടുപ്പ് പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സൗദിയിൽ ബലിപെരുന്നാൾ 28 ന്; അറഫാ സംഗമം 27 ന് നടക്കും
കേരളത്തിലുളള സ്റ്റാർട്ടപ്പുകൾക്ക് അന്താരാഷ്ടര്ര തലത്തിലെ സംരഭകരുമായി ബന്ധപ്പെടുവാനുളള അവസരമാണ് സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി സെന്റർ ഒരുക്കുന്നതെന്ന് കേരള സ്റ്റാർട്ട് അപ്പ് സിഇഒ അനൂപ് അംബിക പറഞ്ഞു. സംരഭക എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് പുതിയ പദ്ധതിയെ നോക്കിക്കാണുന്നതെന്ന് സ്റ്റഡി വേൾഡ് സിഇഓ വിദ്യാ വിനോദ് പറഞ്ഞു. ചടങ്ങിൽ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ചീഫ് സെക്രട്ടറി വി.പി ജോയി, നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, വ്യവസായ പ്രമുഖരായ എം എ യൂസഫലി, ഡോ. ആസാദ് മൂപ്പൻ തുടങ്ങിയവർ പങ്കെടുത്തു.
Story Highlights: Kerala CM Inaugurates Kerala Startup Mission Infinity Cente
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here