സര്‍ട്ടിഫിക്കറ്റ് വിവാദം; പരാതി ലഭിച്ചില്ല; പരിശോധിക്കുമെന്ന് കേരള സര്‍വകലാശാല

നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കേരള സർവകലാശാല. കേസ് കൊടുക്കുന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന് കോളജ് പ്രിൻസിപ്പൽ.ബികോം പഠനം അവസാനിപ്പിച്ചശേഷം കോളജ്, സര്‍വകലാശാല യൂണിയനുകളില്‍ പ്രവര്‍ത്തിച്ചോ, എം.കോം പ്രവേശനത്തിന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് സാധുതയുള്ളതാണോ എന്നിവയാകും പ്രധാനമായും പരിശോധിക്കുക. നിഖില്‍തോമസിന്‍റെ സര്‍ട്ടിഫിക്കറ്റ് വിവാദം സംബന്ധിച്ച് സര്‍വകലാശാലക്ക് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ പറഞ്ഞു.(kerala university to probe on fake certificate row)
Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും
എന്നാൽ പിജി പ്രവേശനത്തിന് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് ഒറിജിനൽ ആണെന്ന് എസ്.എഫ്.ഐ സംസ്ഥാനനേതൃത്വം. കേരള സർവകലാശാലയിലെ ഡിഗ്രി കോഴ്സ് അവസാനിപ്പിച്ച ശേഷമാണ് കലിംഗയിൽ നിഖിൽ തോമസ് ചേർന്നത് . റെഗുലർ കോഴ്സ് പഠിച്ചാണ് നിഖിൽ പാസായതെന്ന് പറയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പക്ഷേ ഹാജരിന്റെ കാര്യത്തില്‍ സ്ഥിരീകരണത്തിന് തയ്യാറായില്ല.
Story Highlights: kerala university to probe on fake certificate row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here