Advertisement

പ്ലസ് ടു കോഴക്കേസ്: രാഷ്ട്രീയ വിദ്വേഷം തീർക്കാൻ സർക്കാർ കെട്ടിച്ചമച്ചതെന്ന് കെ.എം ഷാജി

June 19, 2023
3 minutes Read
Image of KM Shaji

പ്ലസ് ടു കോഴക്കേസിൽ ഇ.ഡി നടപടി ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കെ.എം ഷാജി. രാഷ്ട്രീയ വിദ്വേഷം തീർക്കാൻ സർക്കാർ കെട്ടിച്ചമച്ച കേസായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തകർക്ക് കൊടുത്ത വാക്ക് പാലിച്ചു. ഇത്തരത്തിൽ ഒരു കേസ് ഇ.ഡിയെ ഏൽപ്പിച്ചത് ഇതാദ്യം. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഒരുമിച്ചുള്ള വേട്ടയാടലിന് മുന്നിൽ കീഴടങ്ങിയില്ല. കേസിലെ തുടർ നടപടികളെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. KM Shaji Accuses Government on Plus Two Bribery Case

എം.എൽ.എ. ആയിരിക്കെ അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വങ്ങിയതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഷാജിക്കെതിരെ ഇ.ഡി. കേസെടുത്തത്. തുടർന്ന് കെ.എം. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളടക്കം കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡി. കടന്നിരുന്നു.

Read Also: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി

ഷാജി സ്ഥലം വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. കേസെടുത്ത് സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടിയാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. രാഷ്ട്രീയമായി കൂടി ഏറെ ചർച്ചയായ കേസിലെ നിലവിലെ ഹൈക്കോടതിയുടെ നടപടി കെ.എം ഷാജിക്ക് ആശ്വാസം നൽകുന്നതാണ്.

വിജിലൻസ് നടപടികളുടെ ചുവടുപിടിച്ചാണ് ഇ.ഡിയും കേസെടുത്തത്. നേരത്തെ വിജിലൻസ് എടുത്ത കേസിലും തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Story Highlights: KM Shaji Accuses Government on Plus Two Bribery Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top