Advertisement

നിഖിൽ ഹാജരാക്കിയ രേഖയെല്ലാം ഒറിജിനൽ; സർട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് പിഎം ആർഷോ

June 19, 2023
Google News 2 minutes Read
nikhil thomas pm arsho

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസിന് എസ് എഫ് ഐയുടെ പിന്തുണ. നിഖിൽ ഹാജരാക്കിയ രേഖയെല്ലാം ഒറിജിനൽ. എല്ലാം പരിശോധിച്ചെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. (PM Arsho Support on Nikhil Thomas)

നിഖിൽ പാസായത് പരീക്ഷയെഴുതിയാണ്. പി ജി പ്രവേശനത്തിൽ ക്രമക്കേടില്ല. സംഘടനയ്ക്ക് പരാതി ലഭിച്ചിട്ടില്ല. എംഎസ്എം കോളജിലെ ബിരുദം റദ്ദാക്കിയിരുന്നു. മുഴുവൻ ഡോക്യുമെന്റ്സും നിഖിൽ എസ് എഫ് ഐക്ക് മുന്നിൽ ഹാജരാക്കി. കലിംഗയിൽ പഠിച്ചതും പാസായതും രേഖകളിൽ വ്യക്തമാണ്.

അതെല്ലാം പരിശോധിച്ച് എല്ലാം യാഥാർഥ്യമാണെന്നും നിഖിലിന്റേത് വ്യാജ ഡിഗ്രിയല്ലെന്ന് ഉറപ്പാക്കിയെന്നുമാണ് ആർഷോ അവകാശപ്പെടുന്നത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതനായ നിഖിൽ തോമസ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തെ നേരിട്ട് കണ്ടാണ് തന്റെ കൈവശമുള്ള ബികോം സർട്ടിഫിക്കറ്റ് കാണിച്ചത്. ആർഷോ അടക്കമുള്ള നേതാക്കളാണ് നിഖിൽ തോമസ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചത്.

Story Highlights: PM Arsho Support on Nikhil Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here