Advertisement

80 കോടിയുടെ വീട്, 31 കോടിയുടെ കാറുകള്‍; പരസ്യങ്ങള്‍ വഴി 170 കോടി; കോലിയുടെ ആസ്തി 1000 കോടി

June 19, 2023
Google News 2 minutes Read
virat kholi 1000 crore asset

അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങങ്ങളിൽ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള താരമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സ്‌റ്റോക് ഗ്രോയുടെ റിപ്പോര്‍ട്ട് പ്രകാരം 1050 കോടിയാണ് കോലിയുടെ ആസ്തി. ബിസിസിഐയുടെ വാര്‍ഷിക കരാര്‍ വഴി എ പ്ലസ് കാറ്റഗറിയിലുള്ള കോലിക്ക് ഏഴ് കോടി രൂപയാണ് ലഭിക്കുന്നത്. എൻ ഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്യുന്നു.(Virat Kohlis Assets 1000 crores)

ടെസ്റ്റിലെ മാച്ച് ഫീ 15 ലക്ഷവും ഏകദിനത്തില്‍ ആറ് ലക്ഷവും ട്വന്‍റി20യില്‍ മൂന്ന് ലക്ഷവും. ഐപിഎല്ലില്‍ കോലിയുടെ പ്രതിഫലം 15 കോടി രൂപയും. പല ബ്രാന്‍ഡുകളുടേയും ഭാഗമായ കോലിക്ക് ഏഴ് സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപമുണ്ട്.പതിനെട്ടോളം ബ്രാന്‍ഡുകളുടെ മുഖമായ കോലി പരസ്യത്തിനായി വാങ്ങുന്നത് 7.50 കോടി മുതല്‍ 10 കോടി രൂപ വരെയാണ്.

Read Also: ഇന്ത്യയെ സമനിലയിൽ തളച്ച് ലെബനൻ; ഫൈനലിൽ വീണ്ടും ഏറ്റുമുട്ടും

ഇങ്ങനെ ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍ വഴി 175 കോടി രൂപ കോലിക്ക് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് 8.9 കോടിയും ട്വീറ്റിന് 2.5 കോടിയും ലഭിക്കും. ഇതുകൂടാതെ മുംബൈയില്‍ 34 കോടിയുടെ വീട്. ഗുരുഗ്രാമില്‍ 80 കോടിയുടെ വീടും സ്വന്തമായുണ്ട്. 31 കോടിയോളം വിലവരുന്ന കാറുകളും കോലിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ എഫ്‌സി ഗോവയുടെ ഉടമസ്ഥതയിലും വിരാട് കോലി പങ്കാളിയാണ്. ടെന്നിസ് ടീമും പ്രൊഫഷണല്‍ റെസ്ലിംഗ് ടീമിനും കോലിക്ക് നിക്ഷേപമുണ്ട്.

Story Highlights: Virat Kohlis Assets 1000 crores

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here