ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനിരിക്കുന്നത് 20 ലക്ഷത്തോളം തീര്‍ത്ഥാടകര്‍; 160 രാജ്യങ്ങളില്‍ നിന്നും ആളുകളെത്തും

ഈ വര്‍ഷം 160 രാജ്യങ്ങളില്‍ നിന്നുള്ള 20 ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കും. ലോകത്തിലെ ഏറ്റവും വലിയ ടെന്റ് സിറ്റി തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങി. ആഭ്യന്തര തീര്‍ഥാടകരുടെ റെജിസ്‌ട്രേഷന്‍ തുടരുകയാണെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലെ സ്വകാര്യ മേഖലയില്‍ 4 ദിവസത്തെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. (20 lakhs hajj pilgrimage expected this year)
ഇത്തവണ 160 രാജ്യങ്ങളില്‍ നിന്നായി 20 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രി തൌഫീഖ് അല്‍റബീ പറഞ്ഞു. തീര്‍ഥാടകാരുടെ ആരോഗ്യ പരിചരണത്തിനായി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ 32,000ത്തിലേറെ ജീവനക്കാരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിക്കും. മശായിര്‍ ട്രെയിനിന് പുറമെ ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് പുണ്യസ്തലങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ 24,000 ബസുകള്‍ സര്‍വീസ് നടത്തും. മണിക്കൂറില്‍ 72,000ത്തിലേറെ തീര്‍ഥാടകര്‍ക്ക് ഇതുവഴി യാത്ര ചെയ്യാം. മിനായില്‍ തീര്‍ഥാടകര്‍ക്ക് താമസിക്കാനായി 21,92,000 ചതുരശ്ര മീറ്റര്‍ അതായത് ഏതാണ്ട് 542 ഏക്കര്‍ സ്ഥലത്ത് ടെന്റുകള്‍ സജ്ജമാണ്. ലോകത്തിലെ ഏറ്റവും വലിയ ടെന്റ് സിറ്റിയാണ് ഇതെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര തീര്‍ഥാടകരുടെ രെജിസ്‌ട്രേഷന്‍ ഇപ്പൊഴും തുടരുന്നുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
Read Also: വൈബ് അത്ര സെറ്റായിരുന്നില്ല, ഊര്‍ജസ്വലയല്ലായിരുന്നു; യുവതിയ്ക്ക് 3,400 രൂപ പിഴയിട്ട് പബ്ബ്
https://localhaj. haj.gov.sa/ എന്ന വെബ്‌സൈറ്റ് വഴിയോ നുസുക് ആപ്പ് വഴിയോ റജിസ്റ്റര്‍ ചെയ്യാം. 4 പാക്കേജുകളാണ് മന്ത്രാലയം തയ്യാറാക്കിയിട്ടുള്ളത്. അതേസമയം അറഫാ സംഗമത്തോടനുബന്ധിച്ച് അറഫയിലെ മസ്ജിദ് നമിറയില്‍ നടക്കുന്ന നമസ്‌കാരത്തിനും ഖുതുബയ്ക്കും ശൈഖ് യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ സയീദ് നേതൃത്വം നല്കും. സൌദിയിലെ ഉന്നത പണ്ഡിത സഭാംഗവും, മുന്‍ മതകാര്യ സഹമന്ത്രിയുമായ ശൈഖ് യൂസുഫ് ബിന്‍ സയീദ് ഹറം പള്ളികള്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ കഴിഞ്ഞ 20 വര്‍ഷത്തിലധികമായി മതപ്രഭാഷണം നടത്തുന്നുണ്ട്. അതേസമയം സൌദിയില്‍ സ്വകാര്യ മേഖലയിലെ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ 27 മുതല്‍ 30 വരെ 4 ദിവസമായിരിക്കും അവധി. സൌദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.
Story Highlights: 20 lakhs hajj pilgrimage expected this year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here