Advertisement

വൈബ് അത്ര സെറ്റായിരുന്നില്ല, ഊര്‍ജസ്വലയല്ലായിരുന്നു; യുവതിയ്ക്ക് 3,400 രൂപ പിഴയിട്ട് പബ്ബ്

June 20, 2023
Google News 3 minutes Read
Pub in China Slaps Woman With ₹ 3,400 Fine For Not Creating A Vibrant Vibe

അകാരണമായി ചില സ്ഥാപനങ്ങളും കടകളും അമിതമായി ബില്‍ ഈടാക്കുന്നത് വലിയ അനീതിയെന്ന തരത്തില്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ കൃത്യമായി കാരണം പറഞ്ഞ് ഈടാക്കിയ അമിത തുക കണ്ട് അതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാത്ത അവസ്ഥയാണ് ചൈനയിലെ ഒരു യുവതിയ്ക്ക് ഉണ്ടായിരിക്കുന്നത്. വിശ്രമവേളകളെ ആനന്ദകരമാക്കാന്‍ ഒരു പബ്ബിലെത്തിയ അവരെ പബ്ബ് അധികൃതര്‍ തള്ളിവിട്ടത് ഒരു പ്രത്യേക മാനസികാവസ്ഥയിലേക്കാണ്. പബ്ബില്‍ ഊര്‍ജസ്വലയായി നിക്കാത്തതിന് പിഴ അടയ്‌ക്കേണ്ടി വന്ന ദുരവസ്ഥയ്ക്കാണ് ചൈനയില്‍ നിന്നുള്ള പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതി ഇരയായത്. (Pub in China Slaps Woman With ₹ 3,400 Fine For Not Creating A Vibrant Vibe)

ഷെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൗവിലെ ബൂം ഷേക്ക് ബാറില്‍ സുഹൃത്തുക്കളോടൊപ്പം അല്‍പ സമയം ചെലവഴിക്കുന്നതിനായി ഒരു വിഐപി ബൂത്ത് ബുക്ക് ചെയ്തതായിരുന്നു യുവതി. ആഘോഷമെല്ലാം കഴിഞ്ഞ് ബില്‍ വന്നപ്പോള്‍ യുവതിയ്ക്ക് ഒരു പന്തികേട് തോന്നി. ബില്ലില്‍ അധികമായി 300 യുവാന്‍ (ഏകദേശം 3400 രൂപ) എഴുതിയിട്ടുണ്ട്. അധികൃതരോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി കേട്ട് യുവതിയുടെ തലചുറ്റിപ്പോയി. പബ്ബിലെ വൈബിന് സെറ്റാകാത്ത പെരുമാറ്റമായിരുന്നു അവരുടേതെന്നും വേണ്ടത്ര ഊര്‍ജസ്വലയായിരുന്നില്ലെന്നും വിശദീകരിച്ച് പിഴയായി ഈടാക്കിയതാണേ്രത ആ തുക.

Read Also: പലപ്പോഴായി വാങ്ങിയ സാധനങ്ങള്‍ കൊണ്ട് മുറികള്‍ നിറഞ്ഞോ? എളുപ്പത്തില്‍ അടുക്കി വച്ച് സ്ഥലം ലാഭിക്കാന്‍ കുറച്ച് ടിപ്‌സ്…

യുവതിയും പബ്ബ് അധികൃതരും തമ്മില്‍ ബില്ലിലെ അധിക തുകയെച്ചൊല്ലി തര്‍ക്കം രൂക്ഷമായതോടെ സംഭവം മാധ്യമശ്രദ്ധ നേടി. താനിവിടുത്തെ കസ്റ്റമറാണെന്നും വൈബ് സെറ്റ് ചെയ്യുന്നത് തന്റെ പണിയല്ലെന്നും യുവതി പറഞ്ഞതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതായാലും വിവാദം കനത്തതോടെ പബ്ബ് അധികൃതര്‍ പിഴയായി വാങ്ങിയ തുക യുവതിയ്ക്ക് തിരികെ നല്‍കി.

Story Highlights: Pub in China Slaps Woman With ₹ 3,400 Fine For Not Creating A Vibrant Vibe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here