Advertisement

പലപ്പോഴായി വാങ്ങിയ സാധനങ്ങള്‍ കൊണ്ട് മുറികള്‍ നിറഞ്ഞോ? എളുപ്പത്തില്‍ അടുക്കി വച്ച് സ്ഥലം ലാഭിക്കാന്‍ കുറച്ച് ടിപ്‌സ്…

June 20, 2023
Google News 3 minutes Read
How To Master The Art Of Decluttering

പഴയത് പോലെ ടെലിവിഷന്‍ പരസ്യങ്ങള്‍ മാത്രമല്ല സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഇപ്പോള്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. ഓരോന്നിന്റേയും ഗുണദോഷങ്ങള്‍ വിശദീകരിച്ച് വ്‌ളോഗര്‍മാര്‍ കൂടി പരസ്യങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതോടെ ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള ഓരോരുത്തരുടേയും കൊതിയും വര്‍ധിച്ചു. ഇതിന്റെ ഫലമായി പലരുടേയും വീട്ടിലെ മുറികള്‍ നാം പലപ്പോഴായി വാങ്ങിയ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാധനങ്ങള്‍ കൊണ്ട് നിറഞ്ഞു. ഇങ്ങനെ സാധനങ്ങള്‍ കുന്നുകൂട്ടിയിടുന്നത് വ്യക്തികളുടെ മാനസികാരോഗ്യത്തെ വളരെ മോശമായി ബാധിക്കാമെന്ന തരത്തില്‍ പഠനങ്ങള്‍ കൂടി പുറത്തുവരുന്ന പശ്ചാത്തലത്തില്‍ സാധനങ്ങള്‍ അടുക്കി വയ്ക്കാനും വീട്ടില്‍ കൂടുതല്‍ സ്‌പേസ് നേടുന്നതിനുമായി ചില ടിപ്‌സ് പരിശോധിക്കാം. (How To Master The Art Of Decluttering)

12-12-12

കാലങ്ങളായി നിങ്ങളുടെ അലമാരകളില്‍ ഇടാന്‍ കഴിയാതെ ഇരിക്കുന്ന പല തുണിത്തരങ്ങളും ഉണ്ടെന്ന് വയ്ക്കുക. ഇടാന്‍ കഴിയുന്നില്ലെങ്കിലും നിങ്ങള്‍ക്ക് ആ തുണിയോട് വൈകാരികമായ അടുപ്പമുണ്ടെന്ന് വയ്ക്കുക. ഇത്തരത്തില്‍ സൂക്ഷിച്ച് വച്ച് നിങ്ങളുടെ അലമാര നിറഞ്ഞിട്ടുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ ഒരു തീരുമാനം എടുക്കേണ്ട സമയം അതിക്രമിച്ചു എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒറ്റയടിക്ക് എല്ലാം തിരഞ്ഞ് മാറ്റുകയും അടുക്കി വയ്ക്കുകയും നടപ്പുള്ള കാര്യമല്ല. തുണിയുടെ ഒരു തട്ട് മുതല്‍ അടുക്കി തുടങ്ങുക. നിങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന 12 സാധനങ്ങളും വലിച്ചെറിഞ്ഞ് കളയേണ്ട 12 സാധനങ്ങള്‍ക്കും ആര്‍ക്കെങ്കിലും നല്‍കാന്‍ സാധിക്കുന്ന 12 സാധനങ്ങളും മാറ്റി വയ്ക്കുക. ഇത്രയും തരംതിരിച്ച് കഴിഞ്ഞാല്‍ ബാക്കി അടുത്ത ദിവസം ചെയ്യാമെന്ന് വിചാരിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളില്‍ അടുക്കലിന്റെ അമിതഭാരം ഏല്‍പ്പിക്കുന്നില്ല. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് മനോഹരമായി അടുക്കി കൂടുതല്‍ സ്ഥലം മുറിയില്‍ കണ്ടെത്താനും സാധിക്കുന്നു.

Read Also: നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം; കാർ നമ്പർ പ്ളേറ്റ് ‘NMODI’ എന്നാക്കി ഇന്ത്യൻ വംശജൻ

എസ്.ഒ.ആര്‍.ടി (സോര്‍ട്ട്)

കുമിഞ്ഞുകൂടിക്കിടക്കുന്ന സാധനങ്ങള്‍ എളുപ്പത്തിന്‍ മാനേജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു വിദ്യയാണിത്. ഇതിന് നാല് ഘട്ടങ്ങളാണുള്ളത്.

സോര്‍ട്ട്: സാധനങ്ങള്‍ നന്നായി തിരഞ്ഞ് കാലാവധി കഴിഞ്ഞതും പഴകിയതും വൃത്തികേടായതുമായ സാധനങ്ങള്‍ തിരഞ്ഞ് മാറ്റി ഉപേക്ഷിക്കലാണ് ആദ്യ ഘട്ടം.

ഓര്‍ഗനൈസ്: ഒരു കൂനയായി കിടക്കുന്ന വിവിധ സാധനങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കാനും വല്ലാത്ത പാടായിരിക്കും. അതിനാല്‍ ഒരേ ഉപയോഗമുള്ള സാധനങ്ങള്‍ ഓരോ ഗ്രൂപ്പുകളായി തരംതിരിക്കുക. ഉദാഹരണത്തിന് നിങ്ങളുടെ ഷൂസുകള്‍ ഒരുമിച്ച് ഒരൊറ്റ സ്ഥലത്തും സോക്‌സുകള്‍ ഒരൊറ്റ ബോക്‌സിലും വാച്ചുകള്‍ ഒരേ വലിപ്പിലുമൊക്കെയായി തരംതിരിച്ച് സൂക്ഷിക്കുക.

റീഡിസൈന്‍: തരംതിരിച്ച ഈ ഗ്രൂപ്പുകള്‍ അടുക്കി വയ്ക്കാന്‍ മുറികളെ ഒന്നുകൂടി ഒന്ന് ഡിസൈന്‍ ചെയ്യാം. ഉദാഹരണത്തിന് പുതിയ ഒരു ഷൂ റാക്ക് വാങ്ങുകയോ പുതിയ ബോക്‌സുകള്‍ ഒതുക്കിവയ്ക്കാന്‍ സ്ഥലം കണ്ടെത്തുകയോ ഒക്കെ ചെയ്ത് മുറിയില്‍ രൂപമാറ്റം വരുത്താം.

തെറാപ്പി: ഇതൊക്കെ പരീക്ഷിച്ചിട്ടും നിങ്ങള്‍ക്ക് യാതൊരുവിധത്തിലും നിങ്ങളുടെ സാധനങ്ങളെയോ മുറികളെയോ അടുക്കാന്‍ മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വിദഗ്ധ സഹായം ആവശ്യമായി വന്നേക്കാം. നല്ലൊരു തെറാപ്പി സ്വീകരിക്കുന്നത് അടുക്കും ചിട്ടയുമില്ലാത്ത മുറിയേയും ചിന്തകളേയും മാറ്റിയെടുക്കാന്‍ സഹായിക്കും.

Story Highlights: How To Master The Art Of Decluttering

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here