ബഹ്റൈനിൽ ഈദ് അവധി പ്രഖ്യാപിച്ചു

ബഹ്റൈനിൽ ഈദുൽ അദ്ഹ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ പുറത്തിറക്കി. ജൂൺ 27 മുതൽ ജൂലൈ രണ്ട് വരെയുള്ള ആറ് ദിവസം അവധിയായിരിക്കും. അവധി ദിനങ്ങളിൽ സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും പ്രവർത്തിക്കില്ല. അറഫ ദിനത്തിലും പെരുന്നാൾ ദിനത്തിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലുമാണ് ഔദ്യോഗിക അവധി. വാരാന്ത്യ അവധി ദിനങ്ങളിൽ ഒന്ന് ഈദ് അവധി ആയി വരുന്നതിനാൽ പകരമായി ഞായറാഴ്ച ഈ അവധി നൽകുമെന്ന് സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.
Story Highlights: bahrain eid holiday announced
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here