മുംബൈ ട്രെയിനിൽ തമ്മിൽ തല്ല് മാത്രമല്ല; തിരക്കേറിയ ലോക്കൽ ട്രെയിനിൽ നൃത്തച്ചുവടുകളുമായി വയോധികൻ

സമൂഹമാധ്യമങ്ങളിലൂടെ വ്യത്യസ്തമായ പല കാഴ്ചകളും നമ്മൾ കാണാറുണ്ട്. കൗതുകവും മനോഹരവുമായ അത്തരം നിരവധി കാഴ്ച്ചകൾ നമ്മളെ സന്തോഷിപ്പിക്കാറുണ്ട്. അത്തരമൊരു വീഡിയോയായണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കലാപരമായ കഴിവുകൾ എത്ര പ്രായം ചെന്നാലും ഉള്ളിൽ അതേപടി ഉണ്ടാകും. പ്രായാധിക്യത്തിന്റെ ഭാഗമായി ഓർമ്മക്കുറവും മറ്റ് അസുഖങ്ങളുമൊക്കെ ഉണ്ടായാലും ഉള്ളിലെ സർഗാത്മതയ്ക്ക് ഒരു കുറവും സംഭവിക്കില്ല. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഒരു ട്രെയിൻ യാത്രികൻ നൃത്തം ചെയ്യുന്നതാണ് ശ്രദ്ധനേടുന്നത്.
മുംബൈ ലോക്കൽ ട്രെയിനിൽ തിരക്കിനിടയിലാണ് വയോധികൻ സന്തോഷത്തോടെ ചുവടുവയ്ക്കുന്നത്. മുംബൈ ട്രെയിനിൽ തമ്മിൽ തല്ല് മാത്രമാണെന്ന് ആരാണ് പറഞ്ഞത് എന്നുപറഞ്ഞുകൊണ്ടാണ് വയോധികന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏതാനും നാളുകൾക്ക് മുൻപ്, ഒരു വയോധികൻ ആസ്വദിച്ച് പാടുന്ന വിഡിയോയും ശ്രദ്ധനേടിയിരുന്നു.
വാർധക്യത്തെ ആഘോഷമാക്കുന്നവരാണ് ഇന്ന് അധികവും. സാഹസികതകളിലൂടെയും യാത്രകളിലൂടെയുമെല്ലാം സന്തോഷം കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു. പ്രായത്തിന്റെ പരിമിതികൾ മാറ്റിവെച്ച് ഇവർ ജീവിതം ആഘോഷമാക്കുന്നത് കാണുന്നവരിലും സന്തോഷം പകരുന്നുണ്ട്. മുൻപ്, ഒരു നർത്തകന്റെ വിഡിയോ ഇതുപോലെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.
‘ ചിക്കു ബുക്കു റെയിലെ..’ എന്ന ഗാനത്തിലെ പ്രഭുദേവയുടെ കിടിലൻ നൃത്ത ചുവടുകൾ വളരെയധികം ഹിറ്റാണ്. കാലങ്ങളായി ഈ ചുവടുകൾ അനുകരിക്കുന്നവരുണ്ട്. ഈ നൃത്തച്ചുവടുകൾ അവതരിപ്പിക്കുന്ന ഒരു വൃദ്ധന്റെ വിഡിയോയയാണ് മുൻപ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയത്.
Story Highlights: elderly-man-dances-inside-mumbai-local
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here